റിയാദ്: റിയാദ് നഗരത്തിലും പുറത്തും രാത്രി 10 വരെ കനത്ത പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. തലസ്ഥാന നഗരത്തിന് പുറമെ ദർഇയ, അൽഖർജ്, ദിലം, അഫ്ലാജ്, സുലൈൽ, ഹോത്ത ബനീ തമീം, മുസാഹമിയ, വാദി ദവാസിർ, സുൽഫി, അൽഗാത്ത്, മജ്മ, ശഖ്റാ, താദിഖ്, ഹുറൈമലാ, റുമാ, ദുർമാ, ഹരീഖ്, മറാത്ത് എന്നിവിടങ്ങളിലും പൊടിക്കാറ്റുണ്ടാകും. രാവിലെ മുതൽ തന്നെ നേരിയ തോതിൽ പൊടിക്കാറ്റ് പലയിടത്തുമുണ്ട്.
