ജിദ്ദ: ഓഗസ്റ്റ് 1 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് തുടരുമെന്നും താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.
ശനിയാഴ്ച ആരംഭിക്കുന്ന ഉഷ്ണതരംഗം (Heatwave) അടുത്ത വെള്ളിയാഴ്ച വരെ തുടരുമെന്നാണ് പ്രവചനം. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലും (Eastern Province) റിയാദ് റീജിയന്റെ കിഴക്കൻ ഭാഗങ്ങളിലുമാണ് ഇത് പ്രധാനമായും ബാധിക്കുക. ഈ പ്രദേശങ്ങളിൽ പരമാവധി താപനില 47°C മുതൽ 49°C വരെ ഉയരാൻ സാധ്യതയുണ്ട്.
