GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

താമസസ്ഥലങ്ങളിലെ നിയമവിരുദ്ധ വിഭജനം തടയാൻ സൗദിയിൽ പരിശോധന കർശനമാക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ റെസിഡൻഷ്യൽ യൂണിറ്റുകൾ (താമസസ്ഥലങ്ങൾ) നിയമവിരുദ്ധമായി വിഭജിക്കുന്നത് തടയുന്നതിനും മുനിസിപ്പൽ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും പുതിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം നൽകി. മുൻസിപ്പാലിറ്റികൾ, പാർപ്പിട മന്ത്രാലയം (Ministry of Municipalities and Housing) ആണ് ഇതിനായുള്ള പ്രത്യേക ഗൈഡിന് അംഗീകാരം നൽകിയത്.

കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, രാജ്യത്തുടനീളമുള്ള മുനിസിപ്പൽ നിരീക്ഷണം കൂടുതൽ ശക്തമാക്കുക എന്നിവയാണ് ഈ പുതിയ നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

നിയമവിരുദ്ധമായ വിഭജനങ്ങൾ കണ്ടെത്തുക, അവ പരിശോധിക്കുക, ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക എന്നിവയ്ക്കായുള്ള വ്യക്തമായ ചുമതലകളും മാർഗ്ഗനിർദ്ദേശങ്ങളും ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി വിഭജിച്ച എല്ലാ റെസിഡൻഷ്യൽ യൂണിറ്റുകൾക്കും, റെസിഡൻഷ്യൽ-കൊമേഴ്‌സ്യൽ മിക്സഡ് യൂണിറ്റുകൾക്കും ഈ പുതിയ നിയമം ബാധകമായിരിക്കും.

വിവരങ്ങൾ ഒത്തുനോക്കൽ, വാടകക്കരാറുകളുടെ (Lease Contracts) പരിശോധന, പെർമിറ്റുകളുടെ സാധുത ഉറപ്പാക്കൽ, പൊതുജനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ, ഫീൽഡ് പരിശോധനകൾ (ഫീൽഡ് ഇൻസ്പെക്ഷൻ) എന്നിവയിലൂടെയായിരിക്കും നിയമലംഘനങ്ങൾ കണ്ടെത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!