GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദിൽ വൻ മയക്കുമരുന്ന് വേട്ട! സർക്കാർ ജീവനക്കാരനും വിദേശികളും ഉൾപ്പെടെ 22 പേർ പിടിയിൽ!

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ വൻ മയക്കുമരുന്ന് കടത്ത്-വിൽപന ശൃംഖലയെ തകർത്ത് സുരക്ഷാ സേന. അന്താരാഷ്ട്ര തലത്തിലും പ്രാദേശികമായും മയക്കുമരുന്ന് കടത്തുന്നതിൽ ഏർപ്പെട്ടിരുന്ന ക്രിമിനൽ സംഘത്തിലെ 22 പേരെയാണ് റിയാദ് റീജിയണിൽ വെച്ച് അറസ്റ്റ് ചെയ്തതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. അറസ്റ്റിലായവരിൽ 19 പേരും സൗദി പൗരന്മാരാണ്. ഇതിൽ ഒരാൾ രാജ്യത്തെ മുൻസിപ്പാലിറ്റി-ഭവന മന്ത്രാലയത്തിലെ ജീവനക്കാരനാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇവർക്ക് പുറമെ സൗദിയിലെ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്ന ഒരു എത്യോപ്യൻ പൗരനും, മൊറോക്കൻ സ്വദേശിയായ ഒരു വനിതയും, ഒരു യെമൻ പൗരനും പിടിയിലായവരിൽ ഉൾപ്പെടുന്നു.

പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇവരെ കൂടുതൽ അന്വേഷണങ്ങൾക്കും വിചാരണക്കുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തെ യുവാക്കളെ നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടികളാണ് സൗദി സുരക്ഷാ വകുപ്പുകൾ തുടർന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!