GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ പാചകവാതക വില വർധിപ്പിച്ചു; പുതിയ നിരക്കുകൾ നിലവിൽ വന്നു

റിയാദ്: സൗദി അറേബ്യയിൽ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽ.പി.ജി) സിലിണ്ടറുകളുടെ പുതുക്കിയ റീഫിൽ നിരക്കുകൾ ദേശീയ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗാസ്കോ) പ്രഖ്യാപിച്ചു. ജൂലൈ 1 ബുധനാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

മൂല്യവർദ്ധിത നികുതിയും (വാറ്റ്) ഗതാഗത ചെലവുകളും ഉൾപ്പെടെയുള്ളതാണ് പുതിയ നിരക്കുകൾ. ഇത് പ്രകാരം **11 കിലോഗ്രാം** ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യുന്നതിന് ഇനി മുതൽ **37 റിയാൽ** നൽകണം. **5 കിലോഗ്രാം** സിലിണ്ടർ റീഫിൽ ചെയ്യുന്നതിനുള്ള നിരക്ക് **16.82 റിയാലായി** പുതുക്കി നിശ്ചയിച്ചു.

സെൻട്രൽ ഗ്യാസ് ടാങ്കുകൾ റീഫിൽ ചെയ്യുന്നതിനുള്ള നിരക്കും വർധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് **1.69 റിയാലാണ്** പുതിയ നിരക്ക്.

കഴിഞ്ഞ ജനുവരിയിൽ രാജ്യമൊട്ടാകെ നടപ്പിലാക്കിയ ഏകീകൃത എൽ.പി.ജി നിരക്കുകൾക്ക് പകരമായാണ് ഇപ്പോൾ പുതിയ വില വർദ്ധനവ് നിലവിൽ വന്നിരിക്കുന്നത്. മുൻപ് 11 കിലോഗ്രാം സിലിണ്ടറിന് 26.23 റിയാലും, 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലുമായിരുന്നു നിരക്ക്. സെൻട്രൽ ഗ്യാസ് ടാങ്ക് റീഫിൽ നിരക്ക് ലിറ്ററിന് 1.1770 റിയാലുമായിരുന്നു.

വാറ്റും ട്രാൻസ്പോർട്ടേഷൻ ചാർജുകളും ഉൾപ്പെടുത്തിയുള്ള ഈ പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം ബാധകമാണെന്ന് ഗാസ്കോ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!