ജിദ്ദ – തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സൗദി ജനതക്കും ലോക മുസ്ലിംകൾക്കും ബലിപെരുന്നാൾ ആശംസകൾ നേർന്നു. എല്ലാവർക്കും നന്മയുടെയും സമാധാനത്തിന്റെയും സ്ഥിരതയുടെയും പെരുന്നാൾ ആയി മാറട്ടെ എന്ന് സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുന്നതായി സൽമാൻ രാജാവ് പറഞ്ഞു. ഇരു ഹറമുകളുടെയും സേവനത്തിനും തീർഥാടകരുടെ പരിചരണത്തിനും അവസരം നൽകി ആദരിച്ചതിന് സർവ്വശക്തനായ അല്ലാഹുവിന് നന്ദി പറയുന്നു. തീർഥാടകരുടെ ഹജും അവരുടെ കർമ്മങ്ങളും ആരാധനകളും സ്വീകരിക്കാൻ അല്ലാഹുവിനോട് അപേക്ഷിക്കുന്നു.
ഈദുൽഅദ്ഹ പ്രമാണിച്ച്, ഈ അനുഗ്രഹീത ഭൂമിയിലെ ജനങ്ങളെയും മുസ്ലിം സമുദായത്തെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നു. നമ്മുടെ രാജ്യത്തിനും മുഴുവൻ ലോകത്തിനും ഇത് നന്മയുടെയും സമാധാനത്തിന്റെയും സ്ഥിരതയുടെയും ഈദ് ആകട്ടെ എന്ന് സർവ്വശക്തനായ ദൈവത്തോട് പ്രാർഥിക്കുന്നു.
പുതുവത്സരാശംസകൾ – എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലെ പോസ്റ്റിൽ സൽമാൻ രാജാവ് വ്യക്തമാക്കി.


















Leave a Reply