മക്ക – നിയമവിരുദ്ധമായി ഹജ് കർമ്മം നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ അനധികൃതമായി മക്കയിൽ തങ്ങാൻ സാധിക്കുന്നതിന് വ്യാജ ഇഖാമകളും ഹജ് നുസുക് കാർഡുകളും ഹജ് ബ്രേസ്ലെറ്റുകളും നിർമ്മിച്ച് വിതരണം ചെയ്ത 18 പേരെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യക്കാരാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് നിയമ ലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മക്കയിലെ ഫ്ളാറ്റ് റെയ്ഡ് ചെയ്ത് നിയമ ലംഘകരെ അറസ്റ്റ് ചെയ്യുന്നതിന്റെയും വ്യാജ രേഖകൾ അടക്കമുള്ള വസ്തുക്കൾ പിടിച്ചെടുക്കുന്നതിൻ്റെയും വീഡിയോ പൊതുസുരക്ഷാ വകുപ്പ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു.
ഹജ് നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് എല്ലാവരോടും അഭ്യർഥിച്ചു. ഹജ് നിയമ, നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു















Leave a Reply