തീർഥാടകരുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കാനും അവരുടെ ആത്മീയാനുഭവത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് നോൺ-പ്രോഫിറ്റ് മേഖലയുമായി സഹകരിച്ച് തന്ത്രപരവും പ്രവർത്തനപരവുമായ പദ്ധതികളുടെ ഭാഗമായി പുണ്യസ്ഥലങ്ങളിൽ മിസ്റ്റിംഗ്, കുടിവെള്ള വിതരണ സംവിധാനങ്ങൾ സജ്ജമായതായി പുണ്യസ്ഥലങ്ങളുടെ മാസ്റ്റർ ഡെവലപ്പറും മക്ക റോയൽ കമ്മീഷന്റെ എക്സിക്യൂട്ടീവ് വിഭാഗവുമായ കിദാന ഡെവലപ്മെന്റ് കമ്പനി അറിയിച്ചു.
തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റാനും പുണ്യസ്ഥലങ്ങളിൽ എല്ലായിടങ്ങളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും 25,000 ലേറെ ടാപ്പുകൾ വഴി തണുത്ത കുടിവെള്ളം വിതരണം ചെയ്യും. അഞ്ച് നിലയങ്ങൾ വഴിയാണ് ഈ ടാപ്പുകളിൽ ശീതീകരിച്ച കുടിവെള്ളം എത്തിക്കുന്നത്. ഇത് പിന്തുണാ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സമഗ്രമായ സുഖസൗകര്യങ്ങൾ നൽകാനും സഹായിക്കുന്നു. ഗുണനിലവാരത്തിന്റെയും സുസ്ഥിരതയുടെയും ഉയർന്ന നിലവാരം അനുസരിച്ച് പുണ്യസ്ഥലങ്ങൾ വികസിപ്പിക്കാൻ കിദാന കമ്പനി സ്വീകരിച്ച പ്രവർത്തന സംരംഭങ്ങളുടെ ഭാഗമാണ് ഈ ശ്രമങ്ങളെന്ന് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ എൻജിനീയർ ഇയാദ് ഈദ് വിശദീകരിച്ചു
അഞ്ചു നിലയങ്ങൾ വഴിയാണ് മിസ്റ്റിംഗ് ഫാനുകൾക്ക് ആവശ്യമായ ജലം എത്തിക്കുന്നത്. മണിക്കൂറിൽ 1,500 ക്യുബിക് മീറ്റർ വരെ ജലമാണ് ഈ നിലയങ്ങൾ ഫാനുകളിൽ എത്തിക്കുക.
പുണ്യസ്ഥലങ്ങളിലെ കാലാവസ്ഥ മിതപ്പെടുത്താനും താപനില കുറക്കാനും കർമ്മങ്ങൾ എളുപ്പത്തിലും ശാന്തമായും നിർവഹിക്കാൻ പ്രാപ്‌തമാക്കുന്ന അനുയോജ്യമായ അന്തരീക്ഷം തീർഥാടകർക്ക് ഒരുക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു.
ഹജ് യാത്രയിലുടനീളം തീർഥാടകരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുനൽകുന്ന സാങ്കേതിക, എൻജിനീയറിംഗ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധത ഈ പദ്ധതികൾ വ്യക്തമാക്കുന്നു.
















Leave a Reply