GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മൂന്നു മാസത്തിനിടെ സൗദി അറേബ്യ നൽകിയത് 8  മില്ല്യണോളം വിസകൾ

ജിദ്ദ – ഈ വർഷം ആദ്യ പാദത്തിൽ സൗദി വിദേശ മന്ത്രാലയം 79,05,275 വിസകൾ നൽകി. മൂന്നു മാസത്തിനിടെ ഏറ്റവും കൂടുതൽ അനുവദിച്ചത് ഉംറ വിസകളാണ്. ആദ്യ പാദത്തിൽ 40,71,886 ഉംറ വിസകൾ അനുവദിച്ചു. ആദ്യ പാദത്തിൽ അനുവദിച്ച ആകെ വിസകളിൽ 51.51 ശതമാനവും ഉംറ വിസകളാണ്. രണ്ടാം സ്ഥാനത്ത് ഹജ് വിസകളാണ്. ആദ്യ പാദത്തിൽ 13,98,644 ഹജ് വിസകൾ അനുവദിച്ചു. 12,77,252 വിസകളുമായി ടൂറിസ്റ്റ് വിസകളാണ് മൂന്നാം സ്ഥാനത്ത്. 2,78,784 ഫാമിലി വിസിറ്റ് വിസകളും 6,24,081 തൊഴിൽ വിസകളും 36,000 ലേറെ റെസിഡൻസി വിസകളും മൂന്നു മാസത്തിനിടെ അനുവദിച്ചു. 91,026 ഇ-വിസ ഇളവുകളും 29,835 സർക്കാർ വിസിറ്റ് വിസകളും 36,006 റെസിഡൻസി വിസകളും 33,166 തൊഴിൽ വിസിറ്റ് വിസകളും 29,533 ട്രാൻസിറ്റ് വിസകളും 9,178 ഹജ്, ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക തൊഴിൽ വിസളും 8,911 വ്യക്തിഗത സന്ദർശന വിസകളും 6,574 താൽക്കാലിക തൊഴിൽ വിസകളും 3,315 ഡെലിവറി വിസകളും 2,910 ആശ്രിത വിസകളും 1,470 നയതന്ത്ര വിസകളും നയതന്ത്ര കാര്യാലയങ്ങളിലേക്കും സംഘടനകളിലേക്കുമുള്ള സന്ദർശനത്തിനുള്ള 1,077 വിസകളും 710 പ്രൈവറ്റ് വിസകളും 624 ദീർഘകാല സ്റ്റുഡൻ്റ് വിസകളും 215 വിദ്യാഭ്യാസ വിസകളും 47 ചികിത്സാ വിസകളും 20 റിട്ടേൺ ദീർഘിപ്പിക്കൽ വിസകളും 11 പ്രീമിയം ഇഖാമ വിസകളും ആദ്യ പാദത്തിൽ വിദേശ മന്ത്രാലയം അനുവദിച്ചു.

വിദേശ മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് വിസ പ്ലാറ്റ്ഫോം വഴി സ്വദേശികൾക്കും പ്രവാസികൾക്കും തൊഴിലുടമകൾക്കും തങ്ങൾക്ക് അനുവദിച്ച വിസകളെക്കുറിച്ചുള്ള വിവരങ്ങൾ ലളിതമായ ഘട്ടങ്ങളിലൂടെ അന്വേഷിക്കാവുന്നതാണ്. പ്രവാസികൾക്കും സ്വദേശികൾക്കും അവരുടെ ഒന്നാം ഡിഗ്രി ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള കുടുംബ സന്ദർശന വിസകൾ, സുഹൃത്തുക്കളെയോ പരിചയക്കാരെയോ ക്ഷണിക്കാൻ സ്വദേശി പൗരന്മാർക്ക് മാത്രമായുള്ള വ്യക്തിഗത സന്ദർശന വിസകൾ, മാനവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ രേഖകൾ പ്രകാരം അനുവദിക്കുന്ന തൊഴിൽ വിസകൾ എന്നിവ ഈ പ്ലാറ്റ്ഫോം വഴി ലഭ്യമാണ്. കൂടാതെ, കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള ബിസിനസ് സന്ദർശന വിസകൾ, ഹജ്ജ്, ഉംറ വിസകൾ, വിവിധ സർക്കാർ ഏജൻസികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കുമുള്ള വിസിറ്റ് വിസകൾ എന്നിവയും ഇതേ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെയാണ് അനുവദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!