അദാഹി പദ്ധതിക്കു റിക്രൂട്ട് ചെയ്യുന്ന സീസൺ തൊഴിലാളികൾക്ക് ഇത്തവണയും ഫീസില്ലാതെ വിസ
ജിദ്ദ: ഹജ്ജ് സീസണിൽ ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ അദാഹി പദ്ധതിക്കു കീഴിലെ കശാപ്പുശാലകളിലേക്കും മറ്റും റിക്രൂട്ട് ചെയ്യുന്ന സീസൺ തൊഴിലാളികൾക്ക് ഇത്തവണയും ഫീസില്ലാതെ വിസ അനുവദിക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് അദാഹി പദ്ധതിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന സീസൺ തൊഴിലാളികൾക്ക് ഫീസില്ലാതെ സീസൺ വിസ അനുവദിക്കാൻ തീരുമാനിച്ചത്. മുൻ വർഷങ്ങളിലും അദാഹി പദ്ധതി സീസൺ തൊഴിലാളികൾക്ക് ഫീസില്ലാതെയാണ് […]