ജിദ്ദ – സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലെയും ജുമാമസ്ജിദുകളില്‍ നാളെ നിര്‍വഹിക്കാന്‍ തീരുമാനിച്ച മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരത്തിന്റെ സമയം നിശ്ചയിച്ച് ഇസ്‌ലാമികകാര്യ മന്ത്രാലയം. സൂര്യോദയം നടന്ന് 15 മിനിറ്റിനു ശേഷമാണ് നമസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് മന്ത്രാലയം സര്‍ക്കുലറില്‍ പറഞ്ഞു. മഴക്കു വേണ്ടിയുള്ള നമസ്‌കാരം നടക്കുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയാറെടുപ്പുകളും ഇസ്‌ലാമികകാര്യ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സൗദിയിലെങ്ങും നാളെ മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിര്‍വഹിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. സൂര്യോദയ സമയത്തിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് വിവിധ പ്രവിശ്യകളില്‍ മഴക്കു വേണ്ടിയുള്ള നമസ്‌കാര സമയത്തിലും മാറ്റമുണ്ടാകും.

