GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലെ മക്ക, അല്‍ബാഹ, കിഴക്കന്‍ പ്രവിശ്യകളിൽ സ്കൂൾ പ്രവൃത്തി സമയത്തിൽ മാറ്റം

ജിദ്ദ – മക്ക, അല്‍ബാഹ, കിഴക്കന്‍ പ്രവിശ്യ അടക്കം സൗദിയിലെ ഏതാനും പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ ഇന്നു മുതല്‍ ശൈത്യകാല പ്രവൃത്തി സമയം നിലവില്‍വന്നു. ജിദ്ദ അടങ്ങുന്ന മക്ക പ്രവിശ്യയിലെ എല്ലാ സ്‌കൂളുകളിലും ശൈത്യകാല സ്‌കൂള്‍ സമയം നിലവില്‍വന്നതായി മക്ക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അസംബ്ലി രാവിലെ 7.15 നും ആദ്യ പീരിയഡ് രാവിലെ 7.30 നും ആരംഭിക്കും. മുതിര്‍ന്നവര്‍ക്കുള്ള തുടര്‍ വിദ്യാഭ്യാസ സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് ആദ്യ പീരിയഡ് വൈകുന്നേരം അഞ്ചിനും പെണ്‍കുട്ടികള്‍ക്ക് വൈകുന്നേരം മൂന്നിനും ആരംഭിക്കും.




അല്‍ബാഹ പ്രവിശ്യയില്‍ സറാത്ത്, തിഹാമ മേഖലകളിലും ശൈത്യകാല സ്‌കൂള്‍ സമയം നിലവില്‍വന്നു. സറാത്ത് സ്‌കൂളുകളില്‍ അസംബ്ലി രാവിലെ 7.15 നും ആദ്യ പീരിയഡ് 7.30 നും ആരംഭിക്കും. തിഹാമ സ്‌കൂളുകളില്‍ അസംബ്ലി രാവിലെ 6.45 നും ആദ്യ പീരിയഡ് ഏഴിനുമാണ് ആരംഭിക്കുക. പെണ്‍കുട്ടികളുടെ തുടര്‍വിദ്യാഭ്യാസ സ്‌കൂളുകളില്‍ ആദ്യ പിരീയഡ് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കും ആണ്‍കുട്ടികളുടെ സ്‌കൂളുകളില്‍ ആദ്യ പരീയഡ് വൈകുന്നേരം ഏഴു മണിക്കും ആരംഭിക്കും.


കിഴക്കന്‍ പ്രവിശ്യയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും രാവിലെ ഏഴു മണിക്ക് അസംബ്ലി ആരംഭിക്കും. ആദ്യ പീരിയഡ് രാവിലെ 7.15 ന് തുടങ്ങും. തബൂക്കിലെ സ്‌കൂളുകളില്‍ രാവിലെ 7.45 ന് പ്രഭാത അസംബ്ലിയും ആദ്യ പീരിയഡ് രാവിലെ എട്ടിനും ആരംഭിക്കും. തബൂക്കില്‍ ബോയ്‌സ് തുടര്‍വിദ്യാഭ്യാസ സ്‌കൂളുകളില്‍ ആദ്യ പീരിയഡ് വൈകുന്നേരം നാലിനും ഗേള്‍സ് സ്‌കൂളുകളില്‍ 3.30 നും ആരംഭിക്കും. തായിഫില്‍ പൊതുവിദ്യാലയങ്ങളില്‍ അസംബ്ലി രാവിലെ 7.15 നും ആദ്യ പീരിയഡ് രാവിലെ 7.30 നും ആരംഭിക്കും. തായിഫില്‍ തുടര്‍ വിദ്യാഭ്യാസ സ്‌കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് ആദ്യ പീരിയഡ് ഉച്ചകഴിഞ്ഞ് മൂന്നിനും പെണ്‍കുട്ടികള്‍ക്ക് വൈകുന്നേരം അഞ്ചിനും ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!