ദോഹ – ഖത്തറിൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി സിവില്‍ സര്‍വീസ് ബ്യൂറോ ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് പ്രസിഡന്റ് ഡോ. അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ. ഖത്തർ വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കി ശനി-ഞായർ വാരാന്ത്യ സംവിധാനത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഈ വാർത്തകൾ തെറ്റാണെന്നും അങ്ങനെ ഒരു നീക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ പ്രവൃത്തി ആഴ്ച ഘടനയിൽ മാറ്റമില്ലെന്നും സിജിബി പ്രസിഡന്റ് സ്ഥിരീകരിച്ചു.
