റിയാദ്– തലസ്ഥാന നഗരിയിലെ പാലത്തിൽ നിന്ന് പോലീസ് വാഹനം താഴേക്ക് മറിഞ്ഞു. താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിനു മുകളിലേക്കാണ് പോലീസ് കാർ മറിഞ്ഞത്. അപകടത്തിൽ രണ്ടാമത്തെ കാർ ഏറെക്കുറെ പൂർണമായും തകർന്നു. പോലീസ് കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി റിയാദ് ട്രാഫിക് പോലീസ് അറിയിച്ചു. അപകടത്തിൽ ആളപായമോ ആർക്കെങ്കിലും പരുക്ക് പറ്റിയതായോ ട്രാഫിക് പോലീസ് വെളിപ്പെടുത്തിയില്ല.

