റിയാദ്: സൗദിയിൽ അഴിമതി വിരുദ്ധ കമ്മീഷൻ 2,662 പരിശോധനാ ടൂറുകളും 387 അന്വേഷണങ്ങളും നടത്തി.

കൈക്കൂലി, അധികാര ദുർവിനിയോഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 134 പേരെ അറസ്റ്റ് ചെയ്യുകയും അവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

ആഭ്യന്തര, നാഷണൽ ഗാർഡ്, പ്രതിരോധ, മുനിസിപ്പാലിറ്റികൾ, ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യം, നീതി, ഹജ്ജ്, ഉംറ എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.