GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ; ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് യു.എ.ഇ ടൂറിസം മന്ത്രി

ദുബൈ – ആറ് ജിസിസി രാജ്യങ്ങള്‍ക്ക് ഒരു ടൂറിസ്റ്റ് വിസ എന്നത് ഈ വര്‍ഷം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി വ്യക്തമാക്കി. ഈ വിസ യുഎഇക്കും സൗദി അറേബ്യക്കും ഏറെ ഗുണകരമാവും. ഈ വര്‍ഷം നാലാം പാദത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ ഏകീകൃത ടൂറിസ്റ്റ് വിസയുടെ പരീക്ഷണ ഘട്ടം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഷെംഗൻ ശൈലിയിലുള്ള വിസയ്ക്ക് സമാനമായ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ആറ് ജിസിസി രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരം നല്‍കും. ഒരൊറ്റ ടൂറിസം കേന്ദ്രമെന്ന നിലയില്‍ ഗള്‍ഫിന്റെ കൂട്ടായ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ വിദേശ വിനോദസഞ്ചാരികള്‍ക്ക് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവ ഒറ്റ വിസയില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കും. വിസയുടെ വിലയും കാലാവധിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ വിസ പ്രാദേശിക ടൂറിസം വ്യവസായത്തിനും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയ്ക്കും ഒരു പ്രധാന ഘടകമാകുമെന്നും, ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, ജിഡിപിയില്‍ വലിയ ഉത്തേജനം നല്‍കുമെന്നും വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!