കഴിഞ്ഞ മൂന്നു മാസത്തിനിടെ സൗദി എംബസികൾ വഴി 30 ലക്ഷത്തോളം വിസകൾ അനുവദിച്ചു
ജിദ്ദ– 2025 രണ്ടാം പാദത്തിൽ വിദേശങ്ങളിലെ സൗദി എംബസികളും കോൺസുലേറ്റുകളും വഴി 30 ലക്ഷത്തോളം വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ആകെ 29,47,550 വിസകളാണ് അനുവദിച്ചത്. ജക്കാർത്ത, ധാക്ക, മുംബൈ എന്നിവിടങ്ങളിലെ എംബസികളും കോൺസുലേറ്റുകളുമാണ് ഏറ്റവും കൂടുതൽ വിസകൾ അനുവദിച്ചത്. ഏറ്റവും കൂടുതൽ വിസകൾ അനുവദിച്ചത് ജക്കാർത്ത സൗദി (2,74,612 വിസകൾ) എംബസിയാണ്. ധാക്ക എംബസി 2,59,404 വിസകളും മുബൈ കോൺസുലേറ്റ് 2,50,742 വിസകളും അനുവദിച്ചു. ഇസ്‌ലാമാബാദ് എംബസി […]