കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിനുള്ള ധനസഹായത്തിനും എതിരെ കർശന നടപടികളുമായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ
മനാമ : ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിനുള്ള ധനസഹായത്തിനും എതിരെ 2025-ലെ 36-ാം നമ്പർ അടിയന്തര നിയമം പുറപ്പെടുവിച്ചു. പ്രധാനമന്ത്രിയുടെ ശുപാർശയും മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ച ഈ നിയമം, സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് കർശന നടപടികൾ അവതരിപ്പിക്കുന്നു. പുതിയ ഭേദഗതികളുടെ പ്രധാന വ്യവസ്ഥകൾ: നാഷനൽ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂനിറ്റ്: ‘ഇംപ്ലിമെന്റിങ് യൂനിറ്റ്’ ഇനി മുതൽ ‘നാഷനൽ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂനിറ്റ്’ എന്ന് അറിയപ്പെടും. കുറ്റകൃത്യ വരുമാനത്തിന്റെ നിർവചനം: കുറ്റകൃത്യങ്ങളിൽ […]