റബീഉല്‍അവ്വലിൽ ഒന്നേകാല്‍ കോടിയോളം വിശ്വാസികൾ ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ്
മക്ക – കഴിഞ്ഞ മാസമായ റബീഉല്‍അവ്വലിൽ ഏകദേശം ഒന്നേകാല്‍ കോടിയോളം വിശ്വാസികൾ ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. സൗദിയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമായി ആകെ 1,21,46,516 പേരാണ് കഴിഞ്ഞ മാസം ഉംറ നിര്‍വഹിച്ചത്. കഴിഞ്ഞ മാസം ഇരു ഹറമുകളിലുമായി ആകെ 5,35,72,983 പേരാണ് സന്ദര്‍ശനം നടത്തിയത്.മക്ക വിശുദ്ധ ഹറമില്‍ നിന്നും 1,75,60,004 പേര്‍ നമസ്‌കാരം നിര്‍വഹിച്ചു. അതേ സമയം വിശുദ്ധ കഅ്ബാലയത്തോട് ചേര്‍ന്ന ഹിജ്ര്‍ ഇസ്മായിലില്‍ 91,753 പേരാണ് നമസ്‌കാരം നിര്‍വഹിച്ചത്. മസ്ജിദുന്നബവിയില്‍ […]