ന്യൂയോര്‍ക്ക് – ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് ജനറല്‍ അസംബ്ലി സമ്മേളനത്തിനിടെ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വഴികളാണ് പ്രധാനമായും ഇരുവരും ചർച്ച ചെയ്തത്. നിലവിലെ പ്രാദേശിക, അന്തര്‍ദേശീയ കാര്യങ്ങളും ചര്‍ച്ചയിൽ ഉൾപ്പെടുത്തി.
