ജിദ്ദ- സൗദി അറേബ്യയിൽ ആശ്രിത വിസയിൽ കഴിയുന്നവർക്ക് കൂടുതൽ മേഖലകളിൽ ജോലി ചെയ്യാൻ അനുവദിക്കാൻ തീരുമാനം. പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് കഴിയുന്ന ആശ്രിതർക്ക് ഗുണകരമാകുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭ പ്രഖ്യാപിച്ചത്.

ആശ്രിതരുടെ ജോലി ക്രമീകരിക്കാനും കൂടുതല്‍ മേഖലകളിലും തൊഴിലുകളിലും ഇവർക്ക് തൊഴില്‍ അനുമതി നല്‍കാനും മാനവശേഷി മന്ത്രിക്ക് മന്ത്രിസഭ അധികാരം നല്‍കി. ആശ്രിത വിസയിലെത്തി ജോലി ചെയ്യുന്നവർക്കുള്ള ലെവി നിശ്ചയിക്കാൻ മന്ത്രിയെ ചുമതലപ്പെടുത്തി.

വിദേശങ്ങളില്‍ നിന്ന് പുതിയ വിസകളില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം രാജ്യത്ത് കഴിയുന്ന പ്രവാസി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് തൊഴില്‍ അനുമതി നല്‍കാനുള്ള ക്രമീകരണങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായിരിക്കണം പുതിയ ക്രമീകരണം.
ഭര്‍ത്താവ്, ഭാര്യ, ജോലി ചെയ്യുന്ന സ്ത്രീയുടെ പിതാവ് അടക്കമുള്ള രക്ഷകര്‍ത്താവ് എന്നിവര്‍ക്ക് മാത്രമാണ് തൊഴില്‍ അനുമതിയുള്ളത്. ആശ്രിതരുടെ ജോലി സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖത്ത് പ്രോഗ്രാമിന്റെ വ്യവസ്ഥള്‍ക്ക് അനുസൃതമായിരിക്കണമെന്നും വ്യവസ്ഥകളുണ്ട്.