തബൂക്ക് – ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയ ബൈക്ക് യാത്രികനെ സൗദി ട്രാഫിക് പോലീസ് പിടികൂടി. പൊതുസുരക്ഷയെ ബാധിക്കുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

യുവാവിന്റെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറി. ഗതാഗത നിയമം ലംഘിക്കുന്നവർക്കായി കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സൗദി ട്രാഫിക് പോലീസ് അറിയിച്ചു.
