റിയാദ് – റിയാദ് നഗരസഭയില്‍ നിന്നുള്ള ഔദ്യോഗിക അപേക്ഷയുടെ അടിസ്ഥാനത്തില്‍ തലസ്ഥാന നഗരിയിലെ അല്‍ശിമാല്‍ സെന്‍ട്രല്‍ പച്ചക്കറി, ഫ്രൂട്ട് മാര്‍ക്കറ്റ് അടുത്ത മാസം 30 ന് എന്നെന്നേക്കുമായി അടച്ചുപൂട്ടുമെന്ന് അഗ്രിസെര്‍വ് കമ്പനി അറിയിച്ചു.

മാര്‍ക്കറ്റ് എന്നെന്നേക്കുമായി അടച്ചുപൂട്ടുന്നതിന് മുന്നോടിയായി ഈ തീയതിക്കു മുമ്പായി മാര്‍ക്കറ്റ് ഒഴിഞ്ഞ് സ്ഥലങ്ങള്‍ കൈമാറണമെന്ന് വാടകക്കാരോട് കമ്പനി ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനകം മാര്‍ക്കറ്റ് ഒഴിഞ്ഞ് സ്ഥലങ്ങള്‍ കൈമാറാതിരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കപ്പെടും. ഇതേ തുടര്‍ന്നുള്ള അനന്തര ഫലങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദിയായിരിക്കില്ലെന്നും അഗ്രിസെര്‍വ് കമ്പനി വ്യക്തമാക്കി.
