കണ്ണൂർ – 180 ഓളം യാത്രക്കാരുമായി അബൂദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം വിമാനം കണ്ണൂരിൽ തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. തുടർന്ന് സുരക്ഷാ പരിശോധന നടത്തിയ വിമാനത്തിൽ കേടുപാടുകൾ ഒന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.

180 ഓളം യാത്രക്കാർ ഉണ്ടായിരുന്ന വിമാനം ഞായറാഴ്ച രാവിലെ ആറരക്കാണ് പുറപ്പെട്ടത്. എന്നാൽ പക്ഷിയിടിച്ചതിനെ തുടർന്ന് ഏഴേ കാലോടെ തിരിച്ചിറക്കുകയായിരുന്നു. ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് എത്തുന്ന വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലേക്ക് എത്തിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
