ദമാം – പരിസ്ഥിതി നിയമം ലംഘിച്ചതിനെ തുടർന്ന് ഇന്ത്യക്കാരനായ പ്രവാസി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കിഴക്കന്‍ പ്രവിശ്യയിലെ നിരോധിത സ്ഥലത്ത് കോണ്‍ക്രീറ്റ് ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ഇന്ത്യക്കാരനെയാണ് നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് അറസ്റ്റ് ചെയ്തത് .മണ്ണിനെ ദോഷകരമായി ബാധിക്കുന്ന ഇത്തരത്തിലുള്ള എല്ലാം കുറ്റങ്ങൾക്കും ഒരു കോടി റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷാ സേന ചൂണ്ടിക്കാണിച്ചു.

പരിസ്ഥിതി, വന്യജീവികള്‍ക്കുമെതിരായ കൈയേറ്റങ്ങൾ എന്നിവയെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്ന് പരിസ്ഥിതി സുരക്ഷാസേന അറിയിച്ചു. നിയമ ലംഘനങ്ങളെ കുറിച്ച് നല്കുന്ന വിവരങ്ങള്‍ പൂര്‍ണ രഹസ്യമാകുമെന്നും, വിവരം നല്കുന്നവര് യാതൊരു ബാധ്യത നേരിടുകയില്ലെന്നും ഇവർ വ്യക്തമാക്കി.
