റിയാദ്: റിയാദിൽ ഭീകരവാദ കുറ്റങ്ങൾക്ക് സുല്‍ത്താൻ ബിൻ ആമിർ ബിൻ അബ്ദുല്ല അൽ-ശഹ്‌രിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുക, ആയുധങ്ങളും സ്ഫോടക വസ്തുക്കളും നിർമിക്കുക, സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങളെയും സുരക്ഷാ സൈനികരെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുക, ഭീകരരെ ഒളിവിൽ കഴിയാന്‍ സഹായിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്.

പ്രതി വിദേശ ഭീകര സംഘടനയുമായി ചേർന്ന് സാമൂഹിക സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
