GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

രാവിലെ 5.30 മുതല്‍ മെട്രോ സര്‍വീസുകളുണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

റിയാദ് – വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും അതിരാവിലെ യാത്ര ചെയ്യേണ്ടവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനായി റിയാദ് മെട്രോയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.


ഇനി മുതല്‍ ദിവസവും രാവിലെ 5.30 മുതല്‍ മെട്രോ സര്‍വീസുകളുണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ട്രെയിന്‍ സര്‍വീസുകള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് സര്‍വീസ് സമയം ദീര്‍ഘിപ്പിക്കുന്നത്.


സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും തലസ്ഥാനത്തെ ഗതാഗത പ്രവാഹം മെച്ചപ്പെടുത്താനും തിരക്ക് കുറക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. സൗദി വിഷന്‍ 2030 ലെ സുസ്ഥിരതാ, ജീവിത നിലവാര ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, പൊതുഗതാഗത ശൃംഖല വികസിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള പദ്ധതികളുടെ ഭാഗമാണ് ഇതെന്നും അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!