റിയാദ് – റിയാദില്‍ വാഹന ഭാഗങ്ങള്‍ കവര്‍ന്ന 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍ത്തിയിട്ട വാഹനങ്ങളുടെ ഭാഗങ്ങള്‍ പ്രതികള്‍ കവരുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് സംഘത്തെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ഒരാളും അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വ്യക്തിയുമാണ് അറസ്റ്റിലായത്. ഇരുവരും സുഡാനിൽ നിന്നും ഉള്ളവരാണ്. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
