GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്ത് എയർവെയ്‌സിൽ പുതിയ ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ് യാത്രക്ക് ആരംഭം

കുവൈത്ത് സിറ്റി– കുവൈത്ത് എയർവെയ്‌സിൽ പുതിയ ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ് യാത്രക്ക് ആരംഭം. ഇനി ചെക്ക്-ഇൻ ബാഗേജില്ലാതെ കൈയ്യിൽ കൊണ്ടു പോകാൻ കഴിയുന്ന ബാഗ് മാത്രമായി യാത്ര ചെയ്യാം. ചെറിയ ബിസിനസ്, പെട്ടെന്നുള്ള വ്യക്തിപരമായ യാത്രകൾ ചെയ്യുന്നവർക്കാണ് ഈ ഓപ്ഷൻ ഏറ്റവും പ്രയോജനകരമാവുകയെന്ന് കുവൈത്ത് എയർവെയ്‌സ് ചെയർമാർ അബ്ദുൽ മൊഹ്‌സിൻ അൽ ഫഖാൻ വ്യക്തമാക്കി. ഏഴ് കിലോഗ്രാം വരെ ഭാരമുള്ള ഒരു കാബിൻ ബാഗ് മാത്രമായിരിക്കും ഈ യാത്രക്കാർക്ക് അനുവദിക്കുക. ടെർമിനൽ 4ലെ സെൽഫ് സർവീസ് മെഷീനുകൾ വഴി നേരിട്ട് ബോർഡിങ് പാസ് എടുക്കാം.


എയർലൈൻ ഇക്കോണമി ക്ലാസ് നാല് വിഭാഗങ്ങളായിട്ടാണ് പുനക്രമീകരിച്ചിട്ടുള്ളത്. ആദ്യത്തേത് ലഗേജ് ഇല്ലാത്ത് ഇക്കോണമി ക്ലാസ്. ഇതിൽ ഏഴ് കിലോ വരെയുള്ള ഹാൻഡ് ലഗേജ് മാത്രമാണ് അനുവദനീയം. ഒയാസിസ് ക്ലബ് അംഗങ്ങൾക്ക് 50 ശതമാനം മൈലേജ്. എക്കോണമി സേവറിൽ 32 കിലോ ഭാരമുള്ള ഒരു ചെക്ക്-ഇൻ ബാഗ് അനുവദിക്കും. സ്റ്റാൻഡേർഡ് ഇക്കോണമി വിഭാഗത്തിൽ 23 കിലോഗ്രാം വീതമുള്ള രണ്ട് ചെക്ക്-ഇൻ ബാഗുകളും പൂർണ മൈലേജും ലഭിക്കും. നാലാമത്തെ വിഭാഗമായ എക്കോണമി ഫ്‌ളെക്‌സ് വിഭാഗത്തിൽ 23 കിലോഗ്രാം ഭാരമുള്ള രണ്ട് ചെക്ക് ഇൻ ബാഗുകളും 125 ശതമാനം മൈലേജും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!