ദോഹ– ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനെ തുടർന്ന് ഖത്തറിലെ പ്രമുഖ വാണിജ്യ സ്ഥാപനം അടച്ചുപൂട്ടി. കിച്ചൻ കാബിനറ്റുകളും സേവനങ്ങളും നൽകുന്ന അമഡോറ ട്രേഡ് ആൻഡ് കോൺട്രാക്ടിംഗ് സ്ഥാപനമാണ് ഒരു മാസത്തക്കേ് നടപടി നേരിട്ടത്.

ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സേവന വിവരങ്ങൾ നൽകിയും പ്രത്യേകതകൾ വിവരിച്ചും വഞ്ചിച്ചു എന്നതാണ് കുറ്റകൃത്യം. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 7, 11 വകുപ്പുകൾ പ്രകാരമുള്ള ഗുരുതരമായ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
