റിയാദ്– അമ്പത് പ്രാവശ്യം രക്തദാനം നടത്തിയ എട്ട് സൗദി പൗരന്മാർക്കും ഒരു വിദേശിക്കും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആദരം. ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ്, സാമീ ബിന്‍ അബ്ദുല്‍ അസീസ്, കേണല്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ്, നാസര്‍ ബിന്‍ മുബാറക്, ഫൈസല്‍ മുഹമ്മദ് (മൊറോക്കോ), കേണല്‍ സഈദ് ബിന്‍ ഫാരിസ്, തുര്‍ക്കി ബിന്‍ സഅദ്, സാമി ബിന്‍ മഹ്ദി, അഹമദ് ബിന്‍ ഫയാദ് എന്നിവര്‍ക്കാണ് സെകന്റ് ക്ലാസ് മെഡല്‍ ഓഫ് മെരിറ്റ് ആദരവിന് രാജാവ് അനുമതി നല്‍കിയത്. പത്ത് പ്രാവശ്യം രക്തദാനം നടത്തിയ 60 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം തേര്‍ഡ് ക്ലാസ് മെരിറ്റ് മെഡല്‍ നല്‍കിയിരുന്നു.

