തവണ വ്യവസ്ഥയിൽ കാർ; റെൻറ് എ കാർ ഉപയോഗിച്ച് പുതിയ തട്ടിപ്പിന് ഇരയായി മലയാളി
റിയാദ്: തവണകളായി പണമടച്ചാൽ പുതിയ കാറുകൾ നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രവാസികളെ കബളിപ്പിക്കുന്ന മലയാളികളടങ്ങുന്ന തട്ടിപ്പുസംഘം റിയാദിൽ വിലസുന്നു. സമൂഹ മാധ്യമങ്ങളിൽ പുതിയ ഡിസയർ, റാവ് ഫോർ കാറുകളുടെ ചിത്രങ്ങളും വിവരങ്ങളും ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറും നൽകിയാണ് ഇരകളെ പിടിക്കുന്നത്. മൊബൈൽ നമ്പറിൽ ബന്ധപ്പെടുമ്പോൾ മറുപടി നൽകുന്നത് മലയാളികളാണ്.പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോൾ തിരുവനന്തപുരം മണക്കാട് സ്വദേശി എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് ഫോൺ എടുത്തതും ലൊക്കേഷൻ അയച്ചുകൊടുത്ത് ഓഫിസിൽ വരാൻ ആവശ്യപ്പെട്ടതും. ആധുനികരീതിയിൽ സജ്ജീകരിച്ച ഓഫിസിൽ നാല് മലയാളികൾ […]












