ജിദ്ദ: വി എഫ് എസ് കേന്ദ്രങ്ങളിൽ പോകാതെത്തന്നെ നിലവിൽ സൗദിയിലേക്ക് പെട്ടെന്ന് പറക്കാൻ സാധിക്കുന്ന രണ്ട് മാർഗങ്ങളും അവക്ക് വരുന്ന ഏകദേശ ചെലവുകളും വ്യക്തമാക്കി ട്രാവൽ മേഖലയിലുള്ളവർ.

എല്ലാവർക്കും അറിയാവുന്നത് പോലെത്തന്നെ ഉംറ വിസയാണ് ഒരു മാർഗം. ഉംറ വിസ ഇഷ്യു ചെയ്യാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ആവശ്യം. പരമാവധി 13,500 രൂപ വരെയാണ് ഉംറ വിസക്ക് ചെലവ് വരുന്നത്.

അതേ സമയം സൗദിയിലെ സ്പോർട്സ് ഇവന്റുമായി ബന്ധപ്പെട്ട് ഇഷ്യു ചെയ്യുന്ന സ്പെഷ്യൽ ടുറിസ്റ്റ് വിസയാണ് മറ്റൊരു മാർഗം. ഏകദേശം പരമാവധി 15,000 രൂപ വരെയാണ് ഇതിനു ചെലവ് വരുന്നത്.
അതേ സമയം സ്പെഷ്യൽ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്തവർ ഈ മാസം (ആഗസ്റ്റ്) 22 നു മുമ്പ് തന്നെ സൗദിയിൽ പ്രവേശിച്ചിരിക്കണം എന്നത് നിബന്ധനയാണെന്ന് ട്രാവൽസ് ഏജൻ്റുമാർ