ജിദ്ദ– ബെഞ്ചമിൻ നെതന്യാഹു ഭീകരനാണെന്നും ഇസ്രായിൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കം ചെയ്യണമെന്നും മുൻ സൗദി ഇന്റലിജൻസ് മേധാവിയും അമേരിക്കയിലെ മുൻ സൗദി അംബാസഡറുമായ തുർക്കി അൽഫൈസൽ രാജകുമാരൻ. ഗാസയിലെ യുദ്ധം അമേരിക്കയെയും ഇസ്രായിലിനെയും ലോകത്ത് ഒറ്റപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങൾ ഗാസ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ലോകത്തെ ഇപ്പോൾ പ്രേരിപ്പിച്ചത് അറബ് രാജ്യങ്ങളാണെന്നും സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു
