നജ്‌റാന്‍ – സൗദിയിലെ നജ്‌റാന്‍ നഗരത്തിൽ റെസിഡന്‍ഷ്യല്‍ അപാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ 11 അംഗ സംഘം അറസ്റ്റിൽ. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് നജ്‌റാന്‍ പോലീസ് അറിയിച്ചു.

അഞ്ചു യുവതികളും ആറു പുരുഷന്മാരുമാണ് അറസ്റ്റിലായത്. പ്രതികളെല്ലാവരും വിദേശികളാണ്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും നജ്‌റാന്‍ പോലീസ് വിശദീകരിച്ചു.
