1600 കോടിയിലധികം ലോഗിന്‍ വിവരങ്ങള്‍ (യൂസര്‍നെയിം, പാസ് വേര്‍ഡ്) ചോര്‍ന്നതായി റിപ്പോര്‍ട്ട്; സൈബര്‍ സുരക്ഷാ ശക്തിപ്പെടുത്താന്‍ ആവശ്യപ്പെട്ടു യുഎഇ
ദുബായ്: ലോകമെമ്പാടുമുള്ള 1600 കോടിയിലധികം ലോഗിന്‍ വിവരങ്ങള്‍ (യൂസര്‍നെയിം, പാസ് വേര്‍ഡ്) ചോര്‍ന്നതായി റിപ്പോര്‍ട്ട്. ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ടെലിഗ്രാം, ഗിറ്റ്ഹബ്, ചില സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ എന്നിവയുള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങളുടെ വിവരങ്ങളാണ് പുറത്തായതെന്ന് സൈബര്‍ ഗവേഷകര്‍ വെളിപ്പെടുത്തി. ഈ വര്‍ഷം ആദ്യം ആരംഭിച്ച അന്വേഷണത്തിന്റെ ഫലമായാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. യുഎഇ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ വിദഗ്ധര്‍ കമ്പനികളോട് പാസ് വേര്‍ഡ് സുരക്ഷ ശക്തിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ‘ഈ സാഹചര്യത്തിന്റെ ഗൗരവം വാക്കുകള്‍ക്ക് അതീതമാണ്. ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിച്ച് […]