മദീനയിലെ മൂന്നു ചരിത്ര മസ്ജിദുകളില്‍ ഇഫ്താര്‍ വിതരണം
മദീന – വിശുദ്ധ റമദാനില്‍ മദീനയിലെ മൂന്നു ചരിത്ര മസ്ജിദുകളില്‍ ഇഫ്താര്‍ വിതരണം നടത്താന്‍ മദീന വികസന അതോറിറ്റി തീരുമാനം. പദ്ധതിയില്‍ പങ്കാളിത്തം വഹിക്കാനും ഖുബാ മസ്ജിദ്, മീഖാത്ത് മസ്ജിദ്, ഖിബ്‌ലത്തൈന്‍ മസ്ജിദ് എന്നിവിടങ്ങളില്‍ ഇഫ്താര്‍ വിതരണത്തിന് ആഗ്രഹിക്കുകയും ചെയ്യുന്ന കാറ്ററിംഗ് കമ്പനികളില്‍ നിന്ന് അതോറിറ്റി അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങി. അതോറിറ്റി വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ രേഖകളും ഇഫ്താറില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങളുടെ പട്ടികയും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ […]