ഡെലിവറി വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സൗദി മുനിസിപ്പൽ മന്ത്രാലയം
റിയാദ്: റസ്റ്റോറന്റുകൾക്കും ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾക്കുമാണ് പുതിയ നിർദ്ദേശം. ഡെലിവറി വാഹനങ്ങൾ സ്ഥാപനങ്ങൾക്ക് മുന്നിൽ ഗതാഗത കുരുക്ക് ഉണ്ടാക്കരുത്. ഡെലിവറി വാഹനങ്ങൾക്കായി പാർക്കിംഗ് സംവിധാനം ഏർപെടുത്തണം. പൊതു പാർക്കിങ്ങുകളോ റോഡരികോ ഇതിനായി ഉപയോഗിക്കരുതെന്നുമാണ് പുതിയ നിർദ്ദേശം. ഡെലിവറി വാഹനങ്ങളുടെ സൗകര്യത്തിനായി സ്ഥാപനങ്ങൾക്ക് മുന്നിൽ നോ പാർക്കിംഗ് ബോർഡുകൾ അനുവദിക്കില്ല. ഇത്തരം വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് കണ്ടെത്തണം. എമർജൻസി സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഫസ്റ്റ് എയ്ഡ് ബോക്സുകൾ സ്ഥാപനങ്ങൾ കരുതണമെന്നും നിർദ്ദേശത്തിലുണ്ട്. 400 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള റസ്റ്റോറന്റുകൾ […]