റിയാദിൽ ബലദിയ നടത്തിയ പരിശോധനയിൽ നിരവധി സ്റ്റാളുകൾ അടച്ചുപൂട്ടുകയും 23 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു
റിയാദ്: മേഖല മുനിസിപ്പാലിറ്റി വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ നിരവധി സ്റ്റാളുകൾ അടച്ചുപൂട്ടുകയും 23 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നട്സ് വിൽക്കുന്ന രണ്ട് സ്റ്റാളുകൾ, 4 മൊബൈൽ റിപ്പയർ കടകൾ, വസ്ത്രങ്ങൾ വിൽക്കുന്ന രണ്ട് സ്റ്റാളുകൾ, പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന 53 സ്റ്റാളുകൾ എന്നിവ നീക്കം ചെയ്തു. സ്ക്രാപ്പ് സൂക്ഷിച്ചതിന് മൂന്ന് വീടുകൾ പിടിച്ചെടുക്കുകയും, നിയമലംഘനം നടത്തിയ 29 സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തു. ന്യൂ മൻഫുഹ, അൽ-ദീര, അൽ-ഔദ്, അൽ-മർഖാബ് എന്നീ […]