സൗദിയിലെ കാലാവധി തീര്‍ന്ന കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ പദവി ശരിയാക്കണമെന്ന് വാണിജ്യ മന്ത്രാലയം
ജിദ്ദ – കാലാവധി തീര്‍ന്ന കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ പദവി ശരിയാക്കണമെന്ന് വാണിജ്യ മന്ത്രാലയം വ്യാപാരികളോട് ആവശ്യപ്പെട്ടു. പദവി ശരിയാക്കാന്‍ ആവശ്യപ്പെട്ട് ഔദ്യോഗികമായി അറിയിപ്പ് നല്‍കി 30 ദിവസത്തിനു ശേഷം കാലാവധി തീര്‍ന്ന കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ ഓട്ടോമാറ്റിക് ആയി റദ്ദാക്കും. ഇതൊഴിവാക്കാന്‍ കാലാവധി തീര്‍ന്ന കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ ഉടമകള്‍ എത്രയും വേഗം പുതുക്കുകയോ സ്വമേധയാ റദ്ദാക്കുകയോ വേണം. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ പദവി സൗദി ബിസിനസ് സെന്റര്‍ ഇ-സേവനങ്ങള്‍ വഴിയും കമ്പനികളുടെ ഉടമസ്ഥതയിലുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ പദവി […]