ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
BAHRAIN - ബഹ്റൈൻ NEWS - ഗൾഫ് വാർത്തകൾ

ഇന്നത്തെ ബഹ്റൈൻ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും

മനാമ: ശനിയാഴ്ചത്തെ ബഹ്റൈൻ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും. ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം 5.40ന് മാത്രമേ പുറപ്പെടൂ. വെള്ളിയാഴ്ചയും ബഹ്റൈൻ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആറ് മണിക്കൂർ വൈകിയിരുന്നു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ഇഷ്ടമുള്ള സെമസ്റ്റര്‍ രീതി തെരഞ്ഞെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി

ജിദ്ദ – സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ നിന്ന് വ്യത്യസ്തമായ പാഠ്യപദ്ധതി പഠിപ്പിക്കുന്ന സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ഇഷ്ടമുള്ള സെമസ്റ്റര്‍ രീതി തെരഞ്ഞെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ഇതനുസരിച്ച് സ്വകാര്യ, വിദേശ സ്‌കൂളുകള്‍ തങ്ങള്‍ക്ക് അനുയോജ്യമായ സെമസ്റ്റര്‍ രീതി തെരഞ്ഞെടുക്കും. സൗദിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നേരത്തെ രണ്ടു സെമസ്റ്റര്‍ രീതിയാണ് നിലവിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ വിദ്യാഭ്യാസ മന്ത്രാലയം മൂന്നു സെമസ്റ്റര്‍ രീതി നടപ്പാക്കാന്‍ തുടങ്ങി. അടുത്ത അധ്യയന വര്‍ഷത്തിലും മൂന്നു സെമസ്റ്റര്‍ രീതി തുടരാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വമ്പന്‍ വിസ ഓഫറുമായി സൗദി; ഇ-സ്‌പോട്‌സ് ലോകകപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇ-വിസകള്‍ നല്‍കും

റിയാദ്: അടുത്ത മാസം റിയാദില്‍ നടക്കുന്ന ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി സൗദി അറേബ്യ. ജൂലൈ മൂന്നിനാരംഭിച്ച് എട്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഇസ്‌പോര്‍ട്‌സ് ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇ-വിസകള്‍ നല്‍കാനാണ് പദ്ധതി.ജൂലൈ മൂന്ന് മുതല്‍ ആഗസ്ത് 25 വരെയാണ് റിയാദ് ബൊളിവാര്‍ഡ് സിറ്റിയില്‍ ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് നടക്കുന്നത്. 90 ദിവസം കാലാവധിയുള്ളതായിരിക്കും ഇ-വിസയെന്ന് അധികൃതര്‍ അറിയിച്ചു. വിസ പ്ലാറ്റ്‌ഫോമായ സൗദി വിസ വഴി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ താല്‍പര്യപ്രകാരം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ അൽ-ഷാനാൻ പ്രദേശത്ത് നേരിയ ഭൂചലനം

ജിദ്ദ ഇന്ന് (വെള്ളിയാഴ്ച) സൗദി അറേബ്യയുടെ കിഴക്ക് അൽ-ഷാനാൻ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ-ഖൈൽ വെളിപ്പെടുത്തി. ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖലയുടെ സ്റ്റേഷനുകൾ 12:03:24 ന് ഹായിൽ മേഖലയിലെ അൽ-ഷാനന് കിഴക്ക് റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി അദ്ദേഹം വിശദീകരിച്ചു. സ്ഥിതിഗതികൾ ആശ്വാസകരമാണെന്നും ഭൂചലനം അനുഭവപ്പെട്ടുവെന്നും തുടർചലനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയില്‍ വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബ, നമസ്‌കാര സമയം വേനല്‍ക്കാലത്ത് പത്തു മിനിറ്റ് ആയി ചുരുക്കാന്‍ നിർദേശം

ദുബായ് – യു.എ.ഇയില്‍ വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബ, നമസ്‌കാര സമയം വേനല്‍ക്കാലത്ത് പത്തു മിനിറ്റ് ആയി ചുരുക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ് നിര്‍ദേശിച്ചു. നാളെ മുതല്‍ ഒക്‌ടോബര്‍ ആദ്യം വരെ ഇത് നിലവിലുണ്ടാകും. ഖുതുബക്കും നമസ്‌കാരത്തിനും എടുക്കുന്ന സമയം പത്തു മിനിറ്റില്‍ കവിയരുതെന്നാണ് നിര്‍ദേശം. താപനില ഉയരുന്ന വേനല്‍ക്കാലത്ത് വിശ്വാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയും മസ്ജിദുകളില്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനും ലക്ഷ്യമിട്ടാണിതെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ് പറഞ്ഞു. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

പത്തില്‍ കുറവ് പ്രായമുള്ള കുട്ടികളെ വാഹനത്തില്‍ ഒറ്റക്കാക്കുന്നത് ഗതാഗത നിയമ ലംഘനമാണ്; ഇതിന് 300 മുതൽ 500 റിയാൽ വരെ പിഴയും ലബിക്കും

ജിദ്ദ – വളരെ കുറഞ്ഞ സമയത്തേക്കാണെങ്കിലും വാഹനങ്ങളില്‍ ഇളംപ്രായത്തിലുള്ള കുട്ടികളെ ഒറ്റക്കാക്കുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഏതാനും മിനിറ്റുകള്‍ മാത്രമാണെങ്കിലും വാഹനങ്ങളില്‍ കുട്ടികളെ ഒറ്റക്കാക്കുന്നത് കുട്ടികളുടെ ജീവന് ഭീഷണിയാകും. മുതിര്‍ന്ന ആള്‍ ഒപ്പമില്ലാതെ പത്തില്‍ കുറവ് പ്രായമുള്ള കുട്ടികളെ വാഹനത്തില്‍ ഒറ്റക്കാക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. ഇതിന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കും. കുട്ടികള്‍ നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഒപ്പം ആളില്ലാതെ അവരെ ഒറ്റക്കാക്കരുത് – […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ദമാം-ബഹ്റൈൻ കിംഗ് ഫഹദ് കോസ്‌വേ വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക, ഇന്‍ഷുറന്‍സ് ഇ-ചാനലുകളില്‍ മാത്രമാക്കുന്നു

ദമാം – കിംഗ് ഫഹദ് കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഹ്രസ്വ കാലയളവിലേക്കുള്ള ഇന്‍ഷുറന്‍സ് ഇലക്‌ട്രോണിക് ചാനലുകളില്‍ മാത്രമായി അടുത്ത മാസാദ്യം മുതല്‍ പരിമിതപ്പെടുത്തുമെന്ന് കോസ്‌വേ അതോറിറ്റി അറിയിച്ചു. മൂന്ന്, അഞ്ച്, പത്ത് ദിവസ കാലയളവിലുള്ള ഇന്‍ഷുറന്‍സ് ആണ് ഇ-ചാനലുകളില്‍ പരിമിതപ്പെടുത്തുന്നത്. കോസ്‌വേ ആപ്പ്, യുനൈറ്റഡ് ഇന്‍ഷുറന്‍സ്, ഇ-ട്രാഫിക് ആപ്പ് വഴിയാണ് ഹ്രസ്വ കാലയളവിലുള്ള ഇന്‍ഷുറന്‍സ് ഇന്‍ഷുറന്‍സ് മുന്‍കൂട്ടി നേടേണ്ടത്. കോസ്‌വേയുടെ പ്രവേശന കവാടത്തിലുള്ള കാബിനുകള്‍ വഴി ഒരു മാസത്തില്‍ കുറയാത്ത കാലയളവിലുള്ള ഇന്‍ഷുറന്‍സ് പോളിസി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഇ-ബാങ്കിംഗ് സേവനങ്ങള്‍ വ്യാപകമാകുന്നു; ഒരു വര്‍ഷത്തിനിടെ അടച്ചത് 30 ബാങ്ക് ശാഖകള്‍

ജിദ്ദ – ബാങ്കുകളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം തുടരുന്നതിന്റെയും ഉപയോക്താക്കള്‍ ഇ-ബാങ്കിംഗ് സേവനങ്ങള്‍ കൂടുതലായി അവലംബിക്കാന്‍ തുടങ്ങിയതിന്റെയും ഫലമായി സൗദിയില്‍ ബാങ്ക് ശാഖകളുടെ എണ്ണം കുറയുന്നത് തുടരുന്നു. ഒരു വര്‍ഷത്തിനിടെ സൗദിയില്‍ 30 ബാങ്ക് ശാഖകളാണ് അടച്ചുപൂട്ടിയത്. നാലു പ്രവിശ്യകളില്‍ ബാങ്ക് ശാഖകളുടെ എണ്ണം ഉയര്‍ന്നു. കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, അസീര്‍, തബൂക്ക് എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 14 ബാങ്ക് ശാഖകള്‍ പുതുതായി തുറന്നു. ശേഷിക്കുന്ന ഏഴു പ്രവിശ്യകളില്‍ ഒരു കൊല്ലത്തിനിടെ 30 ബാങ്ക് ശാഖകള്‍ അടച്ചു. രണ്ടു […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വിദേശ ലൈസന്‍സില്‍ വാഹനമോടിക്കാനുള്ള മൂന്നു വ്യവസ്ഥകൾ വ്യക്തമാക്കി മുറൂർ

ജിദ്ദ – ഡ്രൈവര്‍ പ്രൊഫഷനിലുള്ള വിസയില്‍ വിദേശങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് തങ്ങളുടെ രാജ്യത്തു നിന്ന് ലഭിച്ച അംഗീകൃത ലൈസന്‍സില്‍ സൗദിയില്‍ വാഹമോടിക്കാവുന്നതാണെന്നും ഇതിന് മൂന്നു വ്യവസ്ഥകള്‍ ബാധകമാണെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. മൂന്നു മാസത്തില്‍ കവിയാത്ത കാലമാണ് ഇത്തരം ലൈസന്‍സുകളില്‍ സൗദിയില്‍ വാഹനമോടിക്കാന്‍ സാധിക്കുക. കൂടാതെ അംഗീകൃത ഏജന്‍സിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഡ്രൈവിംഗ് ലൈസന്‍സ് വിവര്‍ത്തനം ചെയ്യുകയും വേണം. ലൈസന്‍സിന്റെ തരം വാഹനത്തിന്റെ തരവുമായി പൊരുത്തപ്പെടണമെന്നും വ്യവസ്ഥയുണ്ടെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ജൂലൈ ഒന്നു മുതല്‍ മസ്‌ക്കറ്റ്- ചെന്നൈ സര്‍വീസുമായി സലാം എയര്‍

മസ്‌ക്കറ്റ്: ഒമാനിന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍, ജൂലൈ 11 മുതല്‍ മസ്‌കറ്റില്‍ നിന്ന് ചെന്നൈയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എയര്‍ലൈന്‍ മസ്‌കറ്റില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ട് വിമാന സര്‍വീസുകള്‍ നടത്തും. ചെന്നൈയില്‍ നിന്നുള്ള മടക്ക വിമാനങ്ങള്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തും.അതിനിടെ, സലാം എയര്‍ ഡല്‍ഹിയിലേക്കും വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. 2024 ജൂലായ് രണ്ടു മുതല്‍ ആരംഭിക്കുന്ന സര്‍വീസ് ആഴ്ചയില്‍ രണ്ടുതവണ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഡല്‍ഹിയിലേക്ക് സര്‍വീസ് […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

അക്കൗണ്ടില്‍ തെറ്റായി എത്തിയ പണം തിരികെ നല്‍കിയില്ല: കുവൈത്തി ഉദ്യോഗസ്ഥൻ അഞ്ചു വര്‍ഷം തടവും 4,300 ദീനാർ പിഴയും

കുവൈത്ത് സിറ്റി – അക്കൗണ്ടില്‍ തെറ്റായി എത്തിയ തുക തിരികെ നല്‍കാന്‍ വിസമ്മതിച്ചതിന് കുവൈത്തി ഉദ്യോഗസ്ഥനെ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ക്രിമിനല്‍ കോടതി ഉത്തരവിട്ടു. തെറ്റായി അക്കൗണ്ടിലെത്തിയ 4,300 കുവൈത്തി ദീനാര്‍ പ്രതി തിരിച്ചുനല്‍കണമെന്നും വിധിയുണ്ട്. ഇതിന്റെ ഇരട്ടി തുക പ്രതിക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. സഹകരണ സൊസൈറ്റിയില്‍ നിന്നുള്ള സര്‍വീസ് അലവന്‍സ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. അബദ്ധം സംഭവിച്ചത് കണ്ടെത്തിയിട്ടും ഈ തുക തിരികെ നല്‍കാന്‍ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് യുഎഇയില്‍ ഗൂഗിൾ പേ, ഫോണ്‍ പേ വഴി പെയ്‌മെന്റ് നടത്താം; അറിയേണ്ടതെല്ലാം

ദുബായ്: യുഎഇ സന്ദര്‍ശിക്കുന്ന ഒരു ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് യുഎഇയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും മറ്റുമായി നിലവിലുള്ള യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ആപ്പ് വഴി പണം അടയ്ക്കാം.ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് അവരുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന PhonePe അല്ലെങ്കില്‍ Google Pay പോലെയുള്ള ഇഷ്ടപ്പെട്ട UPI ആപ്പ് ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താം. എല്ലാ ഇടപാടുകളും ഇന്ത്യന്‍ രൂപയില്‍ പ്രോസസ്സ് ചെയ്യപ്പെടും. പേയ്മെന്റ് സമയത്ത് മെഷീനില്‍ നിലവിലുള്ള കറന്‍സി വിനിമയ നിരക്ക് വ്യക്തമായി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്കയില്‍ കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത കമ്പനികളുമായി കരാര്‍ ഒപ്പുവെക്കല്‍  നിര്‍ബന്ധമാക്കി മക്ക നഗരസഭ

മക്ക – മക്കയില്‍ നിര്‍മാണത്തിലുള്ള കെട്ടിടങ്ങളില്‍ നിന്ന് കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത കമ്പനികളുമായി കെട്ടിട ഉടമകളും കോണ്‍ട്രാക്ടര്‍മാരും കരാര്‍ ഒപ്പുവെക്കല്‍ മക്ക നഗരസഭ നിര്‍ബന്ധമാക്കി. നിയമാനുസൃത രീതിയില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുന്നതും കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ ഉപേക്ഷിക്കുന്നതും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു വ്യവസ്ഥ നിര്‍ബന്ധമാക്കിയിരിക്കുന്നത്. നഗരത്തില്‍ ദൃശ്യവികലത ഇല്ലാതാക്കാനും നിര്‍മാണം, പൊളിക്കല്‍, പുനരുദ്ധാരണ മാലിന്യങ്ങളുടെ മാനേജ്‌മെന്റ് നിയന്ത്രിക്കാനും വ്യവസ്ഥാപിതമാക്കാനും ഏകീകൃത മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവയുടെ ചിട്ടയായ നിര്‍മാര്‍ജനത്തിന് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജിദ്ദ നഗരസഭ നടത്തിയ പരിശോധനകളില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

ജിദ്ദ – ഹജ് സീസണില്‍ ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജിദ്ദ നഗരസഭ നടത്തിയ പരിശോധനകളില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ജിദ്ദ നഗരസഭക്കു കീഴിലെ 11 ശാഖാ ബലദിയ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കുകള്‍, സലൂണുകള്‍, ബേക്കറികള്‍, ഷോപ്പിംഗ് സെന്ററുകള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ഇറച്ചി കടകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ഹജ് സീസണില്‍ ജിദ്ദയിലെ 4,762 സ്ഥാപനങ്ങളിലാണ് നഗരസഭാ സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയത്. ഇതില്‍ 2,864 സ്ഥാപനങ്ങള്‍ നിയമ, […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വീണ്ടും ബിനാമി അറസ്റ്റ്; വിദേശിയെ നാട് കടത്തും

റിയാദ്: കരാർ മേഖലയിൽ ബിനാമി പ്രവർത്തനം നടത്തിയ സൗദി പൗരനും സിറിയൻ പൌരനും എതിരെ റിയാദിലെ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ശിക്ഷയിൽ സാമ്പത്തിക പിഴ,  ബിസിനസ്സ് പ്രവർത്തനത്തിൻ്റെ വാണിജ്യ രജിസ്റ്റർ റദ്ദാക്കൽ, വാണിജ്യ ലൈസൻസ് റദ്ദാക്കൽ എന്നിവ ഉൾപ്പെടുന്നു. സൗദി പൗരനെ അഞ്ച് വർഷത്തേക്ക് വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്നും വിലക്കുകയും സിറിയൻ പൗരനെ സൗദിയിൽ നിന്ന് നാടുകടത്തുന്നതിനും രാജ്യത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്താനും കോടതി വിധിച്ചിട്ടുണ്ട്. തന്റെ സ്വന്തം അക്കൗണ്ടിൽ വാണിജ്യ […]

error: Content is protected !!