പ്രവാസി തൊഴിലാളികളുടെ നൈപുണ്യം ഉറപ്പാക്കാൻ സൗദി, പ്രൊഫഷണൽ വെരിഫിക്കേഷൻ ആദ്യഘട്ടം പൂർത്തിയായി
റിയാദ് – വിദേശ തൊഴിലാളികളുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യങ്ങളും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായ പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സേവനത്തിന്റെ ആദ്യ ഘട്ടം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പൂര്‍ത്തിയാക്കി. വിദേശ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള ഏകീകൃത ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം വഴി 128 രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ആദ്യ ഘട്ടത്തില്‍ പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സേവനം നിര്‍ബന്ധമാക്കി. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് വിശ്വാസയോഗ്യമായ വിദ്യാഭ്യാസ യോഗ്യതകളും സൗദി തൊഴില്‍ […]