GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ലോക മുസ്‌ലിംകളുടെ ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയത്തെ പുത്തൻ പുടവ കിസ് വ അണിയിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി

മക്ക – ലോക മുസ്‌ലിംകളുടെ ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുത്തൻ പുടവ കിസ് വ ഫാക്ടറിയിൽനിന്ന് മക്കയിലെ കഅ്ബാലയത്തിലേക്ക് പുറപ്പെട്ടു. ട്രക്കിലാണ് കിസ് വ എത്തിക്കുന്നത്.

കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സില്‍ നിന്നുള്ള ഡസന്‍ കണക്കിന് വിദഗ്ധര്‍ ചേര്‍ന്നാണ് പഴയ കിസ്‌വ അഴിച്ചു മാറ്റി കഅ്ബാലയത്തെ പുതിയ പുടവ അണിയിക്കുക. വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ കഅ്‌ലായത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിന് മൂന്നാഴ്ച മുമ്പ് ഔപചാരികമായി കൈമാറിയിരുന്നു.

ഹറംകാര്യ വകുപ്പിനു കീഴില്‍ ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ നിര്‍മാണ കോംപ്ലക്‌സിലാണ് കിസ്‌വ നിര്‍മിക്കുന്നത്. ഇവിടെ വ്യത്യസ്ത വിഭാഗങ്ങളിലായി 200 ലേറെ സ്വദേശികള്‍ ജോലി ചെയ്യുന്നു. ആയിരം കിലോയോളം പട്ടുനൂലും 120 കിലോ സ്വര്‍ണ നൂലും 100 കിലോ വെള്ളി നൂലും ഉപയോഗിച്ചാണ് കിസ്‌വ നിര്‍മിക്കുന്നത്. ലോകത്തെ ഏറ്റവും നീളം കൂടിയ തയ്യല്‍ മെഷീനുള്ളത് കിസ്‌വ കോംപ്ലക്‌സിലാണ്. കംപ്യൂട്ടര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ മെഷീന് 16 മീറ്റര്‍ നീളമുണ്ട്.

14 മീറ്റര്‍ ഉയരമുള്ള കിസ്‌വയുടെ മുകളില്‍ നിന്ന് മൂന്നിലൊന്ന് താഴ്ചയില്‍ 95 സെന്റീമീറ്റര്‍ വീതിയുള്ള ബെല്‍റ്റുണ്ട്. 47 മീറ്റര്‍ നീളമുള്ള ബെല്‍റ്റ് ചതുരാകൃതിയിലുള്ള 16 കഷ്ണങ്ങള്‍ അടങ്ങിയതാണ്. കിസ്‌വ നാലു കഷ്ണങ്ങള്‍ അടങ്ങിയതാണ്. ഇതില്‍ ഓരോ കഷ്ണവും കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തും തൂക്കിയ ശേഷം പരസ്പരം തുിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. അഞ്ചാമത് ഒരു ഭാഗം കൂടിയുണ്ട്. ഇത് വിശുദ്ധ കഅ്ബാലയത്തിന്റെ കവാടത്തിനു മുകളില്‍ തൂക്കുന്ന കര്‍ട്ടന്‍ ആണ്.

മുന്‍ വര്‍ഷങ്ങളില്‍ ദുല്‍ഹജ് ഒന്നിന് കിസ്‌വ കൈമാറ്റ ചടങ്ങ് നടത്തുകയും ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹജ് ഒമ്പതിന് പഴയ പുടവ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുകമായിരുന്നു പതിവ്. 2022 മുതല്‍ കിസ്‌വ മാറ്റ ചടങ്ങ് മുഹറം ഒന്നിന് നടത്താന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിക്കുകയായിരുന്നു. വിശുദ്ധ കഅ്ബാലയത്തിന്റെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യത്തെ കിസ്‌വ മാറ്റല്‍ ചടങ്ങാണ് നാളെ നടക്കാനിരിക്കുന്നത്. കഴിഞ്ഞ മാസം 25 ന് ആണ് വിശുദ്ധ കഅ്ബാലയത്തിന്റെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിയെ തെരഞ്ഞെടുത്തത്.
സൗദി ഭരണകാലത്ത് കിസ്‌വ നിര്‍മാണം നാലു ഘട്ടങ്ങളിലൂടെ കടന്നുപോയതായി ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ഹിജ്‌റ 1346 ല്‍ ആണ് മക്കയില്‍ ആദ്യ കിസ്‌വ നിര്‍മിച്ചത്. അതിനു മുമ്പ് ഈജിപ്തിലാണ് കിസ്‌വ നിര്‍മിച്ചിരുന്നത്. ഹിജ്‌റ 1397 ല്‍ കിസ്‌വ നിര്‍മാണ കെട്ടിടം സ്ഥാപിച്ചു. 1439 ല്‍ കിസ്‌വ നിര്‍മാണ കോംപ്ലക്‌സിന് ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ പേര് നല്‍കി. ഹിജ്‌റ 1444 ല്‍ കിസ്‌വ മാറ്റ ചടങ്ങ് അറഫ ദിനത്തില്‍ നിന്ന് മുഹറം ഒന്നിലേക്ക് മാറ്റിയതായും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞുക്യാപ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!