ജീസാനിലെ അല്‍ഹശ്ര്‍ പര്‍വതത്തില്‍ പാറ കൊത്തിയുണ്ടാക്കിയ സ്റ്റേഡിയം സന്ദര്‍ശകര്‍ക്ക് വിസ്മയമാകുന്നു
ജിസാന്‍ – ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ദായിറിലെ അല്‍ഹശ്ര്‍ പര്‍വതത്തില്‍ പാറ കൊത്തിയുണ്ടാക്കിയ സ്റ്റേഡിയം സന്ദര്‍ശകര്‍ക്ക് വിസ്മയമാകുന്നു. ജിസാനിലെ സൗന്ദര്യത്തിന്റെ ഒരു അടയാളം ആയി മാറിയ സ്റ്റേഡിയം അല്‍ഹശ്ര്‍ പര്‍വതങ്ങളെ അലങ്കരിക്കുന്നു. റോമന്‍ തിയേറ്ററുകളോടും ഉയര്‍ന്ന പ്രദേശങ്ങളിലെ കാര്‍ഷിക പാടങ്ങളോടും സാമ്യമുള്ള നിലക്ക് പാറ കൊത്തിയെടുത്ത് നിര്‍മിച്ച സ്‌റ്റേഡിയം അല്‍ദായിറിലെ അല്‍ഹശ്ര്‍ പര്‍വതനിരകളുടെ മുന്‍വശത്താണുള്ളത്. അല്‍ദായിറിന്റെയും ജിസാന്‍ പ്രവിശ്യയുടെയുയം പ്രധാന അടയാളങ്ങളില്‍ ഒന്നായി ഇത് മാറിയിട്ടുണ്ട്. 94 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള സ്റ്റേഡിയത്തില്‍ കാണികള്‍ക്കുള്ള […]