കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ഭീമമായ ക്യാഷ് പ്രൈസുകള്‍
ജിദ്ദ – ഇസ്‌ലാമികകാര്യ മന്ത്രാലയം വിശുദ്ധ ഹറമില്‍ സംഘടിപ്പിക്കുന്ന നാല്‍പത്തിനാലാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ഭീമമായ ക്യാഷ് പ്രൈസുകള്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മത്സര റൗണ്ടുകള്‍ക്ക് തുടക്കമായത്. സ്വഫര്‍ 17 ന് (അടുത്ത ബുധന്‍) വിശുദ്ധ ഹറമില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാനദാനം നടക്കും. അഞ്ചു വിഭാഗങ്ങളില്‍ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് ആകെ 49 ലക്ഷം റിയാല്‍ ക്യാഷ് പ്രൈസ് ലഭിക്കും. പരമ്പരാഗതമായി സ്ഥിരീകരിക്കപ്പെട്ട ഏഴു ശൈലികളില്‍ പാരായണം ചെയ്യാനുള്ള […]