സൗദിയില്‍ ബിസിനസ് മേഖല നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് വാണിജ്യ മന്ത്രാലയം
മദീന – സൗദിയില്‍ ബിസിനസ് മേഖല നേരിടുന്ന വെല്ലുവിളികള്‍ക്ക് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പരിഹാരം കാണാന്‍ വാണിജ്യ മന്ത്രാലയം ശ്രമിക്കുമെന്ന് വകുപ്പ് മന്ത്രി ഡോ. മാജിദ് അല്‍ഖസബി. മദീന ചേംബര്‍ ഓഫ് കൊമേഴ്സിലെ വ്യവസായികളുമായും നിക്ഷേപകരുമായും സംരംഭകരുമായും കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു വാണിജ്യ മന്ത്രി. സൗദിയില്‍ മൊത്തത്തിലും വിശിഷ്യാ മദീനയിലും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ കൂടിക്കാഴ്ചക്കിടെ വാണിജ്യ മന്ത്രിക്കു മുന്നില്‍ മദീന വ്യവസായികള്‍ ഉന്നയിച്ചു. ഇതോടെ ബിസിനസ് മേഖല നേരിടുന്ന വെല്ലുവിളികളെ കുറിച്ച റിപ്പോര്‍ട്ട് […]