ഉല്‍പന്നങ്ങളില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടര്‍ വ്യക്തമാക്കി.
ജിദ്ദ – സ്വകാര്യ സൊസൈറ്റി, സ്ഥാപന നിയമം അനുസരിച്ച് സ്വകാര്യ സൊസൈറ്റികളുടെ ഉല്‍പന്നങ്ങളില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടര്‍ വ്യക്തമാക്കി. ഉല്‍പന്നങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഈ നാമങ്ങള്‍ അവമതിക്കപ്പെടുന്നത് തടയാനും അവയുടെ വിശുദ്ധി സംരക്ഷിക്കാനുമാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ സൊസൈറ്റി ഉല്‍പന്നങ്ങളില്‍ അല്ലാഹുവിന്റെ ചില നാമങ്ങള്‍ രേഖപ്പെടുത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ദൈവീക നാമങ്ങളുടെ പവിത്രത സംരക്ഷിക്കാനും അവ ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടാണ് അല്ലാഹുവിന്റെ നാമങ്ങള്‍ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്നത് […]