GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഉല്‍പന്നങ്ങളില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടര്‍ വ്യക്തമാക്കി.

ജിദ്ദ – സ്വകാര്യ സൊസൈറ്റി, സ്ഥാപന നിയമം അനുസരിച്ച് സ്വകാര്യ സൊസൈറ്റികളുടെ ഉല്‍പന്നങ്ങളില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടര്‍ വ്യക്തമാക്കി.

ഉല്‍പന്നങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഈ നാമങ്ങള്‍ അവമതിക്കപ്പെടുന്നത് തടയാനും അവയുടെ വിശുദ്ധി സംരക്ഷിക്കാനുമാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ സൊസൈറ്റി ഉല്‍പന്നങ്ങളില്‍ അല്ലാഹുവിന്റെ ചില നാമങ്ങള്‍ രേഖപ്പെടുത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ദൈവീക നാമങ്ങളുടെ പവിത്രത സംരക്ഷിക്കാനും അവ ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടാണ് അല്ലാഹുവിന്റെ നാമങ്ങള്‍ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്നത് വിലക്കാനുള്ള തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ ഐക്യവും മതപരവും സാമൂഹികവുമായ മൂല്യങ്ങളും സംരക്ഷിക്കുന്ന നിലക്ക് രാജ്യത്തെ നിയമ വ്യവസ്ഥകളും ചട്ടങ്ങളും സൊസൈറ്റികള്‍ പാലിക്കേണ്ടത് പ്രധാനമാണെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!