ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയിൽ പാചകവാതകത്തിന്റെ വില രണ്ടു റിയാൽ കൂട്ടി

റിയാദ്- സൗദി അറേബ്യയിൽ പാചകവാതകത്തിന്റെ വില രണ്ടു റിയാൽ കൂട്ടി. 21.85 റിയാലാണ് കൂട്ടിയതെന്ന് നാഷണൽ ഗ്യാസ് ആന്റ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗാസ്കോ) അറിയിച്ചു.അരാംകോ പ്രാദേശിക വിപണിയിൽ ദ്രവീകൃത പെട്രോളിയം ഗ്യാസിൻ്റെ വില ലിറ്ററിന് 9.5% വർധിപ്പിച്ച് 1.04 റിയാലായി ഉയർത്തിയതിന് പിന്നാലെയാണ് ഗ്യാസ് സിലിണ്ടറിന് റീഫിൽ ചെയ്യുന്നതിനുള്ള വില രണ്ട് റിയാൽ കൂട്ടി 21.85 റിയാലാക്കിയത്.

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തറിൽ ഗതാഗത പിഴകളിലെ 50 ശതമാനം ഇളവ് വാഹന ഉടമകളെ ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനം നടത്തിയതിനുള്ള പിഴകളിലെ 50 ശതമാനം ഇളവ് വാഹന ഉടമകളെ ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയിട്ടുള്ള ലംഘനങ്ങൾക്കാണ് ആഭ്യന്തര മന്ത്രാലയം ആഗസ്റ്റ് 31 വരെ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 1 മുതലാണ് ഇളവ് പ്രാബല്യത്തിൽ വന്നത്. എല്ലാത്തരം ട്രാഫിക് പിഴകളും ഈ കാലയളവിനുള്ളിൽ 50 ശതമാനം ഇളവിൽ അടച്ചു തീർക്കാമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഖത്തരി പൗരന്മാർ, താമസക്കാർ, സന്ദർശകർ, ജി.സി.സി പൗരന്മാർ എന്നിവർക്കും ഇളവ് ഉപയോഗപ്പെടുത്താം. ഖത്തറിൽ ഗതാഗത […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈറ്റില്‍ ബിരുദമില്ലാത്തവര്‍ക്കും അടുത്ത ഫാമിലിയെ സ്‌പോണ്‍സര്‍ ചെയ്യാം; അറിയേണ്ടതെല്ലാം

കുവൈറ്റ് ഭരണകൂടം കോവിഡ് കാലത്ത് നിര്‍ത്തിവച്ച ഫാമിലി റെസിഡന്‍സ് വിസകള്‍ ഈ വര്‍ഷം ജനുവരി അവസാനത്തിലാണ് വീണ്ടും അനുവദിച്ചു തുടങ്ങിയത്. ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിങ്ങനെ നേരിട്ട് ബന്ധമുള്ള കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് അനുമതി. ഇതിന് ചുരുങ്ങിയത് 800 ദിനാര്‍ മാസശമ്പളം വാങ്ങുന്നയാളായിരിക്കണം സ്‌പോണ്‍സര്‍.വിസ അപേക്ഷകനായ സ്‌പോണ്‍സര്‍ക്ക് കുവൈറ്റിലെ തങ്ങളുടെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ യൂണിവേഴ്‌സിറ്റി ബിരുദം ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ചില തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവ ആരൊക്കെയാണെന്ന് പരിശോധിക്കാം:- […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ റെയ്ഡ് ശക്തമായി തുടരുന്നു; പതിമൂന്നായിരം വിദേശികൾ പിടിയിൽ

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 13,445 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിക്കപ്പെട്ടവരിൽ 8763 പേർ ഇഖാമ നിയമ ലംഘകരും 1452 പേർ തൊഴിൽ നിയമ ലംഘകരും 3230 പേർ അതിർത്തി നിയമ ലംഘകരുമാണ്‌. അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 1063 പേരും പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 36% യമനികളും […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ആറു മാസം കഴിഞ്ഞ് യുഎഇ വിസ കാന്‍സലായാല്‍ പുതിയ വിസ എങ്ങനെ എടുക്കാം?

ദുബായ്: യുഎഇയില്‍ താമസിക്കുന്ന ഭൂരിഭാഗം പ്രവാസികളും ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി പതിവായി യാത്ര ചെയ്യുന്നവരാണ്. ചിലപ്പോള്‍, യുഎഇക്ക് പുറത്തേക്കുള്ള ഈ യാത്രകള്‍ ആറുമാസത്തിലധികം നീളും. അതോടെ അവരുടെ താമസ വിസ കാന്‍സലാവുകയും ചെയ്യും. യുഎഇ റസിഡന്‍സ് വിസയിലുള്ളവര്‍ ഒരു യാത്രയില്‍ ആറ് മാസത്തിലധികമോ അഥവാ 180 ദിവസത്തിലധികമോ എമിറേറ്റ്സിന് പുറത്ത് താമസിച്ചാല്‍, അവരുടെ താമസ വിസ സ്വയമേവ റദ്ദാക്കപ്പെടുമെന്നാണ് നിയമം.– ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി (ICP) വെബ്‌സൈറ്റ് ഫെഡറല്‍ അതോറിറ്റി സന്ദര്‍ശിക്കുക.– നിങ്ങള്‍ […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈറ്റില്‍ പ്രവാസികള്‍ക്കു മാത്രമായി ആറ് ലേബര്‍ സിറ്റികള്‍; ചര്‍ച്ചകള്‍ വീണ്ടും സജീവം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി ജീവനക്കാര്‍ക്ക് മാത്രമായുള്ള ലേബര്‍ സിറ്റികള്‍ നിര്‍മിക്കണമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാവുന്നു. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളില്ലാത്തെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിനകത്ത് കുടുങ്ങിയും പുകശ്വസിച്ചും അമ്പതോളം പേര്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ പാര്‍പ്പിട സമുച്ഛയങ്ങള്‍ അടങ്ങിയ ലേബര്‍ സിറ്റികള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. പല കോണുകളില്‍ നിന്നും ഈ ആവശ്യം വീണ്ടും ഉയര്‍ന്നുവന്നതായി അല്‍ അന്‍ബാ പത്രം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഫിഫ ലോകകപ്പിന് ശേഷം വീണ്ടും തൊഴില്‍ സാധ്യതകള്‍ തുറന്ന് ഖത്തര്‍

ദോഹ: ഫിഫ ലോകകപ്പിന് ശേഷം വീണ്ടും തൊഴില്‍ സാധ്യതകള്‍ തുറന്ന് ഖത്തര്‍. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പദ്ധതിയായ സിമൈസ്മ പദ്ധതിയുടെ പ്രവൃത്തി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. 80 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്ത് 2000 കോടി റിയാല്‍ ചെലവിലാണ് പുതിയ ടൂറിസം പദ്ധതി വരുന്നത്. ഖത്തരി ദിയായര്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്കാണ് നിര്‍മാണച്ചുമതല. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഖത്തറിലെ തന്നെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലേക്ക് ജോലിയില്ലാതെ തൊഴിൽ വിസ നൽകുന്നവർക്കുള്ള ശിക്ഷ കുറക്കില്ല

റിയാദ് : തൊഴിലുടമയുടെ പക്കൽ ജോലിയില്ലാതെ പ്രൊഫഷൻ, ഗാർഹിക തൊഴിൽ വിസകളിൽ വിദേശ തൊഴിലാളികളെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവർക്കുള്ള ശിക്ഷ ലഘൂകരിക്കാനുള്ള നിർദ്ദേശം സൗദി മാനവ വിഭവശേഷി മന്ത്രാലയം നിരസിച്ചു. നിർദിഷ്ട ശിക്ഷയിൽ മാറ്റം വരുത്താതെ തന്നെ നിലനിർത്താൻ മന്ത്രാലയം തീരുമാനിച്ചു. എന്നാൽ പിഴ നിർണയിക്കുമ്പോൾ ലംഘനത്തിൻ്റെ തീവ്രത കണക്കിലെടുത്തതായി മന്ത്രാലയം സ്ഥിരീകരിച്ചു. നിയമം ലംഘിക്കുന്നയാൾക്ക് ആദ്യമായി മുന്നറിയിപ്പ് നൽകാനുള്ള നിർദ്ദേശം മന്ത്രാലയം നിരസിക്കുകയും, മുന്നറിയിപ്പ്, ആവശ്യമുള്ള പ്രതിരോധം നൽകുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തൊഴിൽ വിപണിയെ പ്രതികൂലമായി […]

BAHRAIN - ബഹ്റൈൻ NEWS - ഗൾഫ് വാർത്തകൾ

ഇന്നത്തെ ബഹ്റൈൻ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും

മനാമ: ശനിയാഴ്ചത്തെ ബഹ്റൈൻ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും. ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം 5.40ന് മാത്രമേ പുറപ്പെടൂ. വെള്ളിയാഴ്ചയും ബഹ്റൈൻ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആറ് മണിക്കൂർ വൈകിയിരുന്നു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ഇഷ്ടമുള്ള സെമസ്റ്റര്‍ രീതി തെരഞ്ഞെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി

ജിദ്ദ – സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ നിന്ന് വ്യത്യസ്തമായ പാഠ്യപദ്ധതി പഠിപ്പിക്കുന്ന സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ഇഷ്ടമുള്ള സെമസ്റ്റര്‍ രീതി തെരഞ്ഞെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ഇതനുസരിച്ച് സ്വകാര്യ, വിദേശ സ്‌കൂളുകള്‍ തങ്ങള്‍ക്ക് അനുയോജ്യമായ സെമസ്റ്റര്‍ രീതി തെരഞ്ഞെടുക്കും. സൗദിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നേരത്തെ രണ്ടു സെമസ്റ്റര്‍ രീതിയാണ് നിലവിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ വിദ്യാഭ്യാസ മന്ത്രാലയം മൂന്നു സെമസ്റ്റര്‍ രീതി നടപ്പാക്കാന്‍ തുടങ്ങി. അടുത്ത അധ്യയന വര്‍ഷത്തിലും മൂന്നു സെമസ്റ്റര്‍ രീതി തുടരാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വമ്പന്‍ വിസ ഓഫറുമായി സൗദി; ഇ-സ്‌പോട്‌സ് ലോകകപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇ-വിസകള്‍ നല്‍കും

റിയാദ്: അടുത്ത മാസം റിയാദില്‍ നടക്കുന്ന ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി സൗദി അറേബ്യ. ജൂലൈ മൂന്നിനാരംഭിച്ച് എട്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഇസ്‌പോര്‍ട്‌സ് ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇ-വിസകള്‍ നല്‍കാനാണ് പദ്ധതി.ജൂലൈ മൂന്ന് മുതല്‍ ആഗസ്ത് 25 വരെയാണ് റിയാദ് ബൊളിവാര്‍ഡ് സിറ്റിയില്‍ ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് നടക്കുന്നത്. 90 ദിവസം കാലാവധിയുള്ളതായിരിക്കും ഇ-വിസയെന്ന് അധികൃതര്‍ അറിയിച്ചു. വിസ പ്ലാറ്റ്‌ഫോമായ സൗദി വിസ വഴി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ താല്‍പര്യപ്രകാരം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ അൽ-ഷാനാൻ പ്രദേശത്ത് നേരിയ ഭൂചലനം

ജിദ്ദ ഇന്ന് (വെള്ളിയാഴ്ച) സൗദി അറേബ്യയുടെ കിഴക്ക് അൽ-ഷാനാൻ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ-ഖൈൽ വെളിപ്പെടുത്തി. ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖലയുടെ സ്റ്റേഷനുകൾ 12:03:24 ന് ഹായിൽ മേഖലയിലെ അൽ-ഷാനന് കിഴക്ക് റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി അദ്ദേഹം വിശദീകരിച്ചു. സ്ഥിതിഗതികൾ ആശ്വാസകരമാണെന്നും ഭൂചലനം അനുഭവപ്പെട്ടുവെന്നും തുടർചലനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയില്‍ വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബ, നമസ്‌കാര സമയം വേനല്‍ക്കാലത്ത് പത്തു മിനിറ്റ് ആയി ചുരുക്കാന്‍ നിർദേശം

ദുബായ് – യു.എ.ഇയില്‍ വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബ, നമസ്‌കാര സമയം വേനല്‍ക്കാലത്ത് പത്തു മിനിറ്റ് ആയി ചുരുക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ് നിര്‍ദേശിച്ചു. നാളെ മുതല്‍ ഒക്‌ടോബര്‍ ആദ്യം വരെ ഇത് നിലവിലുണ്ടാകും. ഖുതുബക്കും നമസ്‌കാരത്തിനും എടുക്കുന്ന സമയം പത്തു മിനിറ്റില്‍ കവിയരുതെന്നാണ് നിര്‍ദേശം. താപനില ഉയരുന്ന വേനല്‍ക്കാലത്ത് വിശ്വാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയും മസ്ജിദുകളില്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനും ലക്ഷ്യമിട്ടാണിതെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ് പറഞ്ഞു. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

പത്തില്‍ കുറവ് പ്രായമുള്ള കുട്ടികളെ വാഹനത്തില്‍ ഒറ്റക്കാക്കുന്നത് ഗതാഗത നിയമ ലംഘനമാണ്; ഇതിന് 300 മുതൽ 500 റിയാൽ വരെ പിഴയും ലബിക്കും

ജിദ്ദ – വളരെ കുറഞ്ഞ സമയത്തേക്കാണെങ്കിലും വാഹനങ്ങളില്‍ ഇളംപ്രായത്തിലുള്ള കുട്ടികളെ ഒറ്റക്കാക്കുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഏതാനും മിനിറ്റുകള്‍ മാത്രമാണെങ്കിലും വാഹനങ്ങളില്‍ കുട്ടികളെ ഒറ്റക്കാക്കുന്നത് കുട്ടികളുടെ ജീവന് ഭീഷണിയാകും. മുതിര്‍ന്ന ആള്‍ ഒപ്പമില്ലാതെ പത്തില്‍ കുറവ് പ്രായമുള്ള കുട്ടികളെ വാഹനത്തില്‍ ഒറ്റക്കാക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. ഇതിന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കും. കുട്ടികള്‍ നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഒപ്പം ആളില്ലാതെ അവരെ ഒറ്റക്കാക്കരുത് – […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ദമാം-ബഹ്റൈൻ കിംഗ് ഫഹദ് കോസ്‌വേ വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക, ഇന്‍ഷുറന്‍സ് ഇ-ചാനലുകളില്‍ മാത്രമാക്കുന്നു

ദമാം – കിംഗ് ഫഹദ് കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഹ്രസ്വ കാലയളവിലേക്കുള്ള ഇന്‍ഷുറന്‍സ് ഇലക്‌ട്രോണിക് ചാനലുകളില്‍ മാത്രമായി അടുത്ത മാസാദ്യം മുതല്‍ പരിമിതപ്പെടുത്തുമെന്ന് കോസ്‌വേ അതോറിറ്റി അറിയിച്ചു. മൂന്ന്, അഞ്ച്, പത്ത് ദിവസ കാലയളവിലുള്ള ഇന്‍ഷുറന്‍സ് ആണ് ഇ-ചാനലുകളില്‍ പരിമിതപ്പെടുത്തുന്നത്. കോസ്‌വേ ആപ്പ്, യുനൈറ്റഡ് ഇന്‍ഷുറന്‍സ്, ഇ-ട്രാഫിക് ആപ്പ് വഴിയാണ് ഹ്രസ്വ കാലയളവിലുള്ള ഇന്‍ഷുറന്‍സ് ഇന്‍ഷുറന്‍സ് മുന്‍കൂട്ടി നേടേണ്ടത്. കോസ്‌വേയുടെ പ്രവേശന കവാടത്തിലുള്ള കാബിനുകള്‍ വഴി ഒരു മാസത്തില്‍ കുറയാത്ത കാലയളവിലുള്ള ഇന്‍ഷുറന്‍സ് പോളിസി […]

error: Content is protected !!