ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് ദമാം ഹൈവേയുമായി അല്‍ഖര്‍ജിനെ ബന്ധിപ്പിക്കുന്ന ഇരട്ടപ്പാത റിയാദ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

റിയാദ്- റിയാദ് ദമാം ഹൈവേയുമായി അല്‍ഖര്‍ജിനെ ബന്ധിപ്പിക്കുന്ന ഇരട്ടപ്പാത റിയാദ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. റിയാദ് മേഖലയിലെ ട്രക്ക് ഗതാഗതവും ചരക്ക് നീക്കവും സുഗമമാക്കുന്നതിനൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുകയും ചെയ്യുന്ന പ്രധാന പദ്ധതിയാണിത്.തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്ക് കുറക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ദമാം റോഡിലൂടെ വരുന്ന ട്രക്കുകള്‍ ഈ റോഡ് വഴി നഗരത്തില്‍ പ്രവേശിക്കാതെ കടന്നുപോകും. ലോജിസ്റ്റിക്, സാമ്പത്തിക ചലനത്തിന് വഴിയൊരുക്കുയും സുരക്ഷനിലവാരം ഉയര്‍ത്തുകയും പ്രദേശങ്ങളുമായുള്ള റോഡ് ബന്ധം വര്‍ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിതെന്ന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്ക പ്രവേശന നിയന്ത്രണം; ഉംറ വിസ താമസ സമയ പരിധി: പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടി

ഹജ്ജിനോടനുബന്ധിച്ച് മക്കയിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്കുള്ള നിയന്ത്രണം സംബന്ധിച്ചും ഉംറ വിസക്കാർക്ക് സൗദിയിൽ കഴിയാവുന്ന പരമാവധി കാലയളവിനെക്കുറിച്ചും മറ്റും പ്രവാസികൾ ഉന്നയിക്കുന്ന നാല് പ്രധാന സംശയങ്ങളും അവക്കുള്ള മറുപടിയും താഴെ കാണാം. ചോദ്യം: മക്കയിലേക്കുള്ള വിദേശികളുടെ പ്രവേശനത്തിനുള്ള നിയന്ത്രണം പ്രാബല്യത്തിൽ വന്നോ ? ആർക്കൊക്കെയാണ് പ്രവേശനാനുമതി?ഉത്തരം: പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ വന്നു. മക്ക ഇഖാമയുള്ളവർ, മക്കയിൽ ജോലി ചെയ്യുന്നവർക്ക് ജവാസാത്ത് നൽകുന്ന സ്പെഷ്യൽ അനുമതി പത്രം ഉള്ളവർ, ഹജ്ജ് പെർമിറ്റ് ഉള്ളവർ, ഉംറ പെർമിറ്റ്‌ ഉള്ളവർ – എന്നീ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ ഇസ്‌ലാമിക് പോർട്ടി വഴി രാജ്യത്തേക്ക്  27 കിലോഗ്രാം  കൊക്കെയ്ൻ കടത്താനുള്ള ശ്രമം തകർത്ത് സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി

ജിദ്ദ: ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെ സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി രാജ്യത്തേക്ക്  27 കിലോഗ്രാം  കൊക്കെയ്ൻ കടത്താനുള്ള ശ്രമം തകർത്തു. പോർട്ടിൽ എത്തിയ കണ്ടെയ്‌നറുകളിലൊന്നിൽ നടത്തിയ പരിശോധനയിലായിരുന്നു  എയർ കണ്ടീഷനിംഗ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഇത്രയും കൊക്കെയ്ൻ കണ്ടെത്തിയത്. തുടർന്ന് നടന്ന് നീക്കത്തിൽ ചരക്ക് സ്വീകരിക്കാനെത്തിയ രണ്ട് പേരെ അധികൃതർ അറസ്റ്റ് ചെയ്തു. അതേ സമയം രാജ്യത്തിൻ്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി ഓർമ്മിപ്പിച്ചു. സുരക്ഷാ റിപ്പോർട്ടിംഗിനായി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലോകത്തിലെ ഏറ്റവും അത്ഭുതകരമായ വാട്ടർ എൻ്റർടൈൻമെൻ്റ് പാർക്ക് റിയാദിൽ സന്ദർശകർക്കായി ഒരുങ്ങുന്നു

റിയാദ്: ലോകത്തിലെ ഏറ്റവും അത്ഭുതകരമായ വാട്ടർ എൻ്റർടൈൻമെൻ്റ് പാർക്ക് റിയാദിൽ സന്ദർശകർക്കായി ഒരുങ്ങുന്നു. ഖിദ്ദിയ ഇൻവെസ്റ്റ്‌മെൻ്റ് കമ്പനിയുടെ ഡയറക്ടർ ബോർഡാണ് “അക്വാറിബിയ” പാർക്കിന്റെ പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വാട്ടർ പാർക്കാണിത്. വാട്ടർ തീം പാർക്കും ഖിദിയയിൽ ഒരുക്കും. വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ഇത്തരത്തിലുള്ള ആദ്യത്തെ തീം പാർക്കായിരിക്കും ഇത്. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യയും നൂതന രൂപകല്പനകളും ഉപയോഗിച്ചാണ് രണ്ട് പാർക്കുകളും പ്രവർത്തിക്കുക. നൂതന സംവിധാനങ്ങളാണ് വാട്ടർ തീം പാർക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 0% […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദില്‍ പൊതു സ്ഥലങ്ങളിൽ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി യാചകര്‍ അറസ്റ്റിൽ

റിയാദ്- റിയാദില്‍ സിഗ്നലുകളിലും മാളുകളിലും കാര്‍പാര്‍ക്കിംഗുകളിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി യാചകര്‍ പോലീസ് പിടിയിലായി. സിഗ്നലില്‍ വെള്ളക്കുപ്പികള്‍ വിറ്റ് പരോക്ഷമായി യാചന നടത്തിയ ബംഗ്ലാദേശി പൗരനെ അറസ്റ്റ് ചെയ്യുന്ന വീഡിയ പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. സിഗ്നലില്‍ നിന്ന് ഒരു ബംഗ്ലാദേശി വനിതയെയും പെട്രോള്‍ പമ്പില്‍ അത്തര്‍ വില്‍ക്കുന്ന ഒരു യമനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യാചനയെ നിരുത്സാഹപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് പോലീസ് പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സർക്കാർ, സ്വകാര്യ മേഖലകളിലായി 1.3 കോടിയോളം തൊഴിലാളികളും 12 ലക്ഷം സ്ഥാപനങ്ങളുണ്ടെന്ന് വെളിപ്പെടുത്തി മാനവ വിഭവശേഷി മന്ത്രി

റിയാദ്: സൗദിയിൽ സർക്കാർ, സ്വകാര്യ മേഖലകളിലായി 1.3 കോടിയോളം തൊഴിലാളികളുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനിയർ അഹമ്മദ് അൽറാജ്ഹി വ്യക്തമാക്കി. തൊഴിൽ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച ആറാമത് അന്താരാഷ്ട്ര സമ്മേളനത്തിലാണ് അൽറാജ്ഹി ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതിനാൽ എട്ട് ഭാഷകളിൽ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് യോഗ്യതയുള്ള വകുപ്പുകളുമായി സഹകരിച്ച് മന്ത്രാലയം പ്രവർത്തിക്കുന്നു. എന്നാൽ ഈ ഭാഷകളുടെ എണ്ണം 40 ൽ ലെത്തിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയുടെ അഭിമാന പദ്ധതിയായ നിയോമിന്റെ  നിർമാണ പുരോഗതിയുടെ വീഡിയോ പുറത്തുവിട്ട് അധികൃതർ

ജിദ്ദ: ലോകത്തിന്റെ നെറുകയിലേക്കുള്ള പ്രയാണം തുടരുന്ന സൗദി അറേബ്യയുടെ അഭിമാന പദ്ധതിയായ നിയോമിന്റെ നിർമാണ പുരോഗതിയുടെ വീഡിയോ പുറത്തുവിട്ട് നിയോം അധികൃതർ. മരുഭൂമയിൽ അതിമനോഹരമായ എടുപ്പുകൾ ഉയരുന്നതിന്റെ ആകാശക്കാഴ്ച്ചകാളാണ് പുറത്തുവിട്ടത്. 260-ലേറെ എസ്കവേറ്ററുകളും രണ്ടായിരം ട്രക്കുകളും ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും ജോലിയെടുത്തു മൂന്നു മില്യൺ മീറ്റർ സ്ക്വയറുള്ള സ്ഥലം മാറ്റിയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. തബൂക്കിൽ നിർമ്മിക്കുന്ന ഒരു പുതിയ നഗരപ്രദേശമാണ് നിയോം. സൗദി കിരീടാവകാശി മഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2017-ൽ പ്രഖ്യാപിച്ച പദ്ധതി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ റസ്റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനം നിര്‍ബന്ധമാക്കാന്‍ പദ്ധതി

റിയാദ്: ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍, പാക്കിംഗ്, മറ്റു ഭക്ഷ്യഉല്‍പന്നങ്ങള്‍ എന്നിവ ട്രാക്ക് ചെയ്യാനുള്ള സംവിധാനം റെസ്റ്റോറന്റുകള്‍ക്ക് നിര്‍ബന്ധമാക്കാന്‍ നഗരഗ്രാമ മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം, സ്രോതസ്സ്, അളവ് തുടങ്ങിയ ഈ സംവിധാനം വഴി അറിയാനാകും. വല്ല വ്യത്യാസങ്ങളുമുണ്ടെങ്കില്‍ അവ തിരിച്ചയക്കാനും തിരിച്ചുവിളിക്കാനും സൗകര്യപ്പെടുന്ന വിധത്തിലാകും ഈ സംവിധാനം ഉപയോഗപ്പെടുത്തുക. ഭക്ഷ്യവസ്തുക്കള്‍ സ്ഥാപനത്തിലേക്ക് എത്തിയയുടനെ വിതരണക്കാരന്റെ പേരും വിവരങ്ങളും സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്‍വോയ്‌സ് വിവരങ്ങള്‍ ഇതിന് ഉപയോഗിക്കാവുന്നതാണ്. കഴിഞ്ഞാഴ്ച റിയാദിലെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഒരു കുടുംബത്തിലെ 16 പേർക്ക് പൌരത്വം നൽകി

സൗദിയിലെ ഹായിലിൽ 16 പേർക്ക് സൗദി പൌരത്വം നൽകിയതായി ഉമ്മുൽ ഖുറാ പത്രം പ്രസിദ്ധീകരിച്ചു. ഒരു കുടുംബനാഥനും ഭാര്യക്കും അവരുടെ പതിനാല് മക്കൾക്കുമാണ്, സൗദി പൗരത്വം നൽകിക്കൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സബൂൻ ത്വലബ് മഅജൽ ശരീഫി അശംരി, ഫാത്തിമ മല്ഹർ എന്നീ ദമ്പതികൾക്കും അവരുടെ മക്കൾക്കുമാണ് പൌരത്വം ലഭിച്ചത്. മറിയം,  ഹാജർ, ഹഫ്സ,അബ്ദുൽ ഇലാഹ്, അഹ്മദ്, റുഖിയ, നഖാ, നദാ, അൻ വാർ,ബർസാൻ, റജാ, ഫർയാൽ, മുനിറ, മുത്വലിബ് – എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർക്ക് പ്രവേശിക്കുന്നതിന് വിലക്ക്

റിയാദ്: സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർക്ക് പ്രവേശിക്കുന്നതിന് വിലക്ക്. അറ്റകുറ്റപണികൾക്ക് മാത്രമേ ഇത്തരം കടകളിൽ പുരുഷൻമാർക്ക് പ്രവേശനം ഉണ്ടായിരിക്കൂ. സ്ത്രീകളുടെ വസ്ത്രങ്ങൾ തുന്നുന്ന കടകളിൽ സ്ത്രീകൾക്ക് മാത്രമായി ജോലി പരിമിതപ്പെടുത്തണമെന്നും. വാണിജ്യമന്ത്രാലയം അറിയിച്ചു. ഇവിടെ തൊഴിലാളികളും ഗുണഭോക്താക്കളും സ്ത്രീകളായിരിക്കും. വനിത ജോലിക്കാർ ജോലി അവസാനിപ്പിച്ച് പുറത്തുപോയാൽ അറ്റകുറ്റപണികൾക്കായി പുരുഷൻമാർക്ക് പ്രവേശിക്കാം. ഗുണഭോക്താക്കളായ സ്ത്രീകളുടെ സ്വകാര്യത കണക്കിലെടുത്ത് സ്ത്രീകളുടെ തയ്യൽ കടകൾ പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്യണം. അകത്തുള്ളവരെ പുറത്തുനിന്ന് കാണാൻ കഴിയരുത്. ഷോപ്പിൻ്റെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹജ്ജുമായി ബന്ധപ്പെട്ട് മക്കയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് മക്ക മേയല്‍

റിയാദ്- ഹജ്ജുമായി ബന്ധപ്പെട്ട് മക്കയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് മക്ക മേയല്‍ ഉസാമ സൈതൂനി ആവശ്യപ്പെട്ടു. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിനുകളാണ് സ്വീകരിക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷണക്കണക്കിന് പേരാണ് അല്ലാഹുവിന്റെ അതിഥികളായി ഹജ്ജിനെത്തുന്നത്. അവരുടെ ആരോഗ്യത്തിന് യാതൊരു പ്രതിസന്ധിയും ഉണ്ടാകരുത്. അതിനാല്‍ മെനിഞ്ചൈറ്റിസ്, സീസണല്‍ ഫഌ എന്നിവക്കുള്ള വാക്‌സിനൊപ്പം കോവിഡ് വാക്‌സിനും സ്വീകരിക്കണം. ആരോഗ്യമന്ത്രാലയത്തിന്റെ സിഹതീ ആപ്ലിക്കേഷന്‍ വഴി സമയം ബുക്ക് രാജ്യത്തിന്റെ വിവിധ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദിലെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ 75 പേരിൽ ഒരാൾ മരിച്ചു; റസ്റ്റോറന്റിന്റെ എല്ലാ ശാഖകളും അടപ്പിച്ചതായി റിയാദ് നഗരസഭ

റിയാദ്- 75 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ റിയാദിലെ റെസ്റ്റോറന്റിന്റെ എല്ലാ ശാഖകളും താത്കാലികമായി അടച്ചതായി റിയാദ് നഗരസഭ അറിയിച്ചു. സ്ഥാപനത്തിന് കീഴിലെ എല്ലാ ശാഖകളിലെയും ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ തുറക്കുകയുള്ളൂ. അതേസമയം ആറു വിദേശികളടക്കം 75 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായതും പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിലഗുരുതരമായി ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. 20 പേര്‍ ഐസിയുവിലാണ്. 11 പേരെ റൂമുകളിലേക്ക് മാറ്റി. 43 പേര്‍ ആശുപത്രിവിട്ടു. എല്ലാവര്‍ക്കും വിഷബാധയേറ്റത് ഒരേ സ്ഥലത്ത് നിന്നാണ്. ഏപ്രില്‍ 25ന് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അൽ ഖാഇദയെ പിന്തുണക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്ത  സൗദി പൗരന് വധശിക്ഷ

റിയാദ്: ഭീകര സംഘടനയായ അൽ ഖാഇദയെ പിന്തുണക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്ത കേസിൽ പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി പൗരനായ യഹ്‌യ ബിൻ അലി ബിൻ ഹസ്സൻ ഹസാസിക്കാണ് ശിക്ഷ നടപ്പാക്കിയത്. തൻ്റെ രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ക്രിമിനൽ പ്രവൃത്തികൾ ചെയ്തതായി തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്. തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സെലിൽ പ്രവർത്തിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകുകയും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും തീവ്രവാദ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിശുദ്ധ ഹജ്ജ് സീസണിനോടനുബന്ധിച്ച് മക്കയിലേക്കുള്ള പ്രവേശനത്തിനു വിദേശികൾക്ക് നാളെ മുതൽ
നിയന്ത്രണം

മക്ക: വിശുദ്ധ ഹജ്ജ് സീസണിനോടനുബന്ധിച്ച് മക്കയിലേക്കുള്ള പ്രവേശനത്തിനു വിദേശികൾക്ക് മെയ് 4 ശനിയാഴ്ച മുതൽനിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഹജ്ജ് പെർമിറ്റ്‌, ഉംറ പെർമിറ്റ്‌, മക്ക ഇഖാമ, മക്കയിൽ ജോലിയുള്ളവർക്ക് നൽകുന്ന പ്രത്യേക പെർമിറ്റ് എന്നിവയില്ലാത്തവരെ നാളെ – ശനി – മുതൽ ചെക്ക് പോയിന്റിൽ  തടയും. വാഹനങ്ങൾ തിരിച്ചയക്കും. അതേ സമയം, ഹജ്ജ് സീസണിൽ മക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിലേക്ക് പ്രവേശന പെർമിറ്റുകൾ ഇലക്ട്രോണിക് ആയി നൽകാനുള്ള അപേക്ഷകൾ ജനറൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ് അപേക്ഷകൾ ഇലക്ട്രോണിക് ആയി സ്വീകരിക്കൽ ആരംഭിച്ചു

ജിദ്ദ: ഹജ്ജ് സീസണിൽ മക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിലേക്ക് പ്രവേശന പെർമിറ്റുകൾ ഇലക്ട്രോണിക് ആയി നൽകാനുള്ള അപേക്ഷകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് സ്വീകരിക്കൽ ആരംഭിച്ചു. അബ്ഷിർ, മുഖീം പ്ലാറ്റ്ഫോമുകളിലൂടെ പെർമിറ്റുകൾക്ക് അപേക്ഷിക്കാം. ഇതിന് ജവാസാത്തിനെ സമീപിക്കേണ്ടതില്ല. ഗാർഹിക തൊഴിലാളികൾ, ആശ്രിതർ, പ്രീമിയം റസിഡൻസി ഉടമകൾ, നിക്ഷേപകർ, സന്ദർശകർ എന്നിവർക്ക്, ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത ശേഷം പെർമിറ്റുകൾ നൽകാൻ “അബ്ഷിർ ഇൻഡിവിജുവൽ” പ്ലാറ്റ്ഫോം അനുവദിക്കുന്നു. മുഖീം ഇലക്‌ട്രോണിക് പോർട്ടലിലൂടെ, മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും, […]

error: Content is protected !!